Latest NewsNewsIndia

ഹിജാബില്‍ മുറുകെപ്പിടിച്ച് വിദ്യാര്‍ത്ഥിനികള്‍, കോടതി വിലക്ക് മറികടന്ന് മതപരമായ വേഷം ധരിച്ച് വീണ്ടും കോളേജിലെത്തി

പ്രശ്‌നം രൂക്ഷമാക്കി പ്രതിഷേധം വ്യാപിപ്പിക്കാന്‍ മന:പൂര്‍വ്വം ശ്രമം

ബെംഗളൂരു: ഹിജാബ് വിഷയം വിവാദമായതോടെ കര്‍ണാടകയില്‍ അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുന:രാരംഭിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ വീണ്ടും മതപരമായ വേഷം ധരിച്ച് കോളേജിലെത്തി. കോടതി വിലക്ക് മറികടന്നാണ് വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ചെത്തിയത്. ശിവമോഗയിലെ കോളേജിലാണ് സംഭവം.

Read Also : ‘എന്റെ അമ്മയാണ് അവർ, 55 വയസായി’: ശബരിമലയിൽ ചിരഞ്ജീവിക്കൊപ്പം യുവതികൾ എത്തിയെന്ന വ്യാജ പ്രചരണത്തിനെതിരെ മകൻ

എന്നാല്‍ ഹൈക്കോടതി ഉത്തരവ് എല്ലാ വിദ്യാര്‍ത്ഥികളും പാലിക്കണമെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും മുപ്പതോളം വരുന്ന വിദ്യാര്‍ത്ഥിനികള്‍ അനുസരിച്ചില്ല. ഹിജാബ് ധരിച്ച് ക്ലാസില്‍ ഇരിക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെ 30 വിദ്യാര്‍ത്ഥിനികളും കോളേജില്‍ നിന്നും ഇറങ്ങിപോയി.

അതേസമയം ബുധനാഴ്ച കോളേജുകള്‍ തുറന്ന പശ്ചാത്തലത്തില്‍ കോടതിയുടെ അന്തിമ വിധി വരുന്നത് വരെ വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടു.

‘കോടതി ഉത്തരവിനെ എല്ലാവരും ബഹുമാനിക്കണമെന്നാണ് അപേക്ഷ. നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാകും. കുട്ടികള്‍ക്ക് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അതിനുതകുന്ന അന്തരീക്ഷം നല്‍കാന്‍ ഏവരും തയ്യാറാകണം’ മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button