KozhikodeKeralaNattuvarthaLatest NewsNews

മർക്കസ് നോളജ് സിറ്റി: തോട്ടഭൂമി തരംമാറ്റി നടത്തിയ നിർമ്മാണങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ രംഗത്ത്

ലോക്കല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം ആണ് പോഷക സംഘടനയായ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ താമരശ്ശേരി ലാന്‍ഡ് ബോര്‍ഡിന് ഇന്നലെ പരാതി നൽകിയത്.

കോഴിക്കോട്: കോടഞ്ചേരി വില്ലേജില്‍ മർക്കസ് നോളജ് സിറ്റിയുടെ മറവിൽ തോട്ടഭൂമി തരം മാറ്റി നടത്തിയ നിർമ്മാണങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ രംഗത്ത്. പാര്‍ട്ടിയുടെ പോഷക സംഘടനയായ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ആണ് ഭൂമി തരംമാറ്റത്തിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ലാന്‍ഡ് ബോര്‍ഡിന് പരാതി നൽകിയത്. തരംമാറ്റിയ തോട്ടഭൂമിയിലെ ക്രയവിക്രയം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും സംഘടന തീരുമാനിച്ചു.

Also read: കൊവിഡ് പ്രതിരോധത്തിന് ചിലവഴിച്ച തുക മടക്കി നൽകാതെ സർക്കാർ: പഞ്ചായത്തുകളും നഗരസഭകളും പ്രതിസന്ധിയിൽ

കോഴിക്കോട് കോട‍ഞ്ചേരി വില്ലേജില്‍ തോട്ടഭൂമി തരംമാറ്റി നടന്ന നിർമ്മാണങ്ങൾ സംബന്ധിച്ച വാര്‍ത്തകളും തെളിവുകളും പുറത്ത് വന്നതിനു പിന്നാലെയാണ് റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐയുടെ പ്രാദേശിക ഘടകം വിഷയത്തില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സിപിഐയുടെ പുതുപ്പാടി ലോക്കല്‍ കമ്മിറ്റി വിഷയത്തില്‍ നിയമ നടപടികള്‍ തുടങ്ങി കഴിഞ്ഞു. ലോക്കല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശാനുസരണം ആണ് പോഷക സംഘടനയായ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ താമരശ്ശേരി ലാന്‍ഡ് ബോര്‍ഡിന് ഇന്നലെ പരാതി നൽകിയത്.

‘കോടഞ്ചേരി വില്ലേജിലെ 15/1 സര്‍വേ നമ്പറിൽ ഉള്‍പ്പെട്ടതും, ഭൂപരിഷ്കരണ നിയമത്തില്‍ നിന്ന് ഇളവ് നല്‍കിയതുമായ കൊയപ്പത്തൊടി എസ്റ്റേറ്റില്‍ നിയമലംഘനം നടത്തി പലവിധ നിർമ്മാണ പ്രവര്‍ത്തനങ്ങളും ഭൂമിയുടെ മുറിച്ചു വില്‍പനയും നടന്നു വരുന്നു. ഭൂപരിധിയില്‍ ഇളവ് നൽകികൊണ്ട് നിലനിര്‍ത്തിയ തോട്ടങ്ങളിലെ അനധികൃത ഇടപാടുകള്‍ക്കെതിരെ നടപടി എടുക്കണം.’ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button