KozhikodeLatest NewsKeralaNattuvarthaNews

കെ​ട്ടി​വ​ച്ച തു​ക തി​രി​കെ ല​ഭി​ക്കാൻ കൈക്കൂലി : ജ​ല അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ന്‍ വിജിലൻസ് പിടിയിൽ

എ​ര​ഞ്ഞി​പ്പാ​ലം സ​രോ​വ​രം സ​ബ്ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജീ​നി​യ​ര്‍ പി.​ടി.​സു​നി​ല്‍​കു​മാ​റാ​ണ് വി​ജി​ല​ന്‍​സ് പിടിയിലായത്

കോ​ഴി​ക്കോ​ട്: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ജ​ല അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ന്‍ അറസ്റ്റിൽ. എ​ര​ഞ്ഞി​പ്പാ​ലം സ​രോ​വ​രം സ​ബ്ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജീ​നി​യ​ര്‍ പി.​ടി.​സു​നി​ല്‍​കു​മാ​റാ​ണ് വി​ജി​ല​ന്‍​സ് പിടിയിലായത്. 10,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

അ​മൃ​ത് പ്രോ​ജ​ക്ട് നാ​ല് പ​ദ്ധ​തി​യു​ടെ ക​രാ​റു​കാ​ര​നാണ് വി. ​രാ​ജീ​വ്. ക്വാ​ഷ​ൻ ഡി​പ്പോ​സി​റ്റാ​യി കെ​ട്ടി​വ​ച്ച തു​ക തി​രി​കെ ല​ഭി​ക്കു​ന്ന​തി​നാ​ണ് സു​നി​ൽ​കു​മാ​ർ രാ​ജീ​വിനോട് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി രാ​ജീ​വ് ക്വാ​ഷ​ൻ ഡി​പ്പോ​സി​റ്റാ​യി കെട്ടിവച്ചിരുന്ന ഏ​ഴു ല​ക്ഷം രൂ​പ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി ഗ്യാ​ര​ന്‍റി പി​രീ​ഡ് 2021 ഒ​ക്ടോ​ബ​റി​ൽ ക​ഴി​ഞ്ഞതി​നു പി​ന്നാ​ലെ മ​ട​ക്കി ല​ഭി​ക്കു​ന്ന​തി​നാ​യി രാ​ജീ​വ് സ​രോ​വ​രം അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫി​സി​ൽ അ​പേ​ക്ഷ ന​ൽ​കി. എന്നാൽ നി​ര​വ​ധി ത​വ​ണ അ​സി. എ​ൻ​ജി​നീ​യ​റെ സ​മീ​പി​ച്ചെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

Read Also : പൗരത്വാപേക്ഷ വാർത്തയാക്കി ഇന്ത്യൻ മാധ്യമങ്ങൾ’: ഈസ്റ്റ് കോസ്റ്റ് ഓൺലൈന്റെ ന്യൂസ് ഷെയർ ചെയ്ത് എഴുത്തുകാരൻ ഗാഡ് സാദ്

വീ​ണ്ടും അ​സി. എ​ൻ​ജി​നീ​യ​റെ സ​മീ​പി​ച്ച രാ​ജീ​വി​നോ​ട് 10,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ട് ത​വ​ണ സു​നി​ല്‍​കു​മാ​ര്‍ കൈ​ക്കൂ​ലി വാ​ങ്ങുകയും മൂ​ന്നാം​ത​വ​ണ​യും കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെടുകയും ചെയ്തപ്പോഴാണ് വി​ജി​ല​ന്‍​സി​നെ രാജീവ് അ​റി​യി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button