Latest NewsIndiaNews

സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം, രണ്ട് കുട്ടികള്‍ മരിച്ചതായി സ്ഥിരീകരണം : നിരവധി പേര്‍ക്ക് പരിക്ക്

ജയ്പൂര്‍: സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് രണ്ട് കുട്ടികള്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനിലെ ജയ്സല്‍മേറിലെ ഷിയോ റോഡിലായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് തലകീഴായി മറിയുകയായിരുന്നു. ഫാല്‍സുന്ദ് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവമുണ്ടായത്. സ്‌കൂളിലേക്ക് പോകുംവഴിയായിരുന്നു അപകടം.

Read Also : പോലീസിന്റെ ആ ഒരൊറ്റ ചോദ്യത്തിൽ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകത്തിന്: പിടിയിലായതോടെ പൊട്ടിക്കരഞ്ഞ് ഫിറോസ്

രണ്ട് കുട്ടികളുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചതെന്നും ശേഷിക്കുന്ന 40ഓളം പേരെ ആശുപത്രിയില്‍ എത്തിച്ചതായും പോലീസ് പറഞ്ഞു. ഹസന്‍ ഖാന്‍, കസം ഖാന്‍ എന്നീ രണ്ട് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. 20 പേരുടെ പരിക്ക് സാരമുളളതല്ല. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇവരെ വിട്ടയച്ചു. ബാക്കിയുള്ളവര്‍ ചികിത്സയിലാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button