Latest NewsIndia

500 മില്യന്റെ പാർട്ട്സ് ടെസ്‌ല ഇന്ത്യയിൽ നിന്ന് വാങ്ങിയാൽ ടാക്സ് ഒഴിവാക്കാമെന്ന് കേന്ദ്രസർക്കാർ : റിപ്പോർട്ട്

ന്യൂഡൽഹി: വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ മുന്നിൽ ഉപാധികളോടെ ഇന്ത്യൻ സർക്കാർ. ടെസ്‌ലയുടെ ഇറക്കുമതി തീരുവ ഒഴിവാക്കണമെങ്കിൽ 500 മില്യൺ ഡോളറിന്റെ ലോക്കൽ പാർട്ട്സ് ഇന്ത്യയിൽ നിന്നും വാങ്ങേണ്ടി വരുമെന്ന ഉപാധിയാണ് ഇന്ത്യ മുന്നോട്ടു വച്ചിരിക്കുന്നത്. അന്താരാഷ്ട്ര മാധ്യമവും വ്യവസായ ഗവേഷണ സ്ഥാപനവുമായ ബ്ലൂംബെർഗാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.

ടെസ്‌ലയുടെ വൈദ്യുത കാറുകൾ ഇന്ത്യയിലിറക്കാൻ ആഗ്രഹമുണ്ടെന്നും, എന്നാൽ ഇന്ത്യചുമത്തുന്ന ഉയർന്ന ഇറക്കുമതി തീരുവ ഒഴിവാക്കിത്തരണമെന്നും ഉടമ ഇലോൺ മസ്ക് ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് കേന്ദ്ര സർക്കാരിന്റെ ഈ ഉപാധി. ഉത്പാദനത്തിലെ പ്രാരംഭഘട്ടത്തിൽ, 10 മുതൽ 15 ശതമാനം വരെ അസംസ്കൃത വസ്തുക്കൾ ഇന്ത്യയിൽ നിന്നും വാങ്ങണമെന്നും, ക്രമേണ അത് വർധിപ്പിക്കണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വ്യക്തി ബ്ലൂബെർഗിനോട് വ്യക്തമാക്കി.

ഇന്ത്യൻ നിർമിത അസംസ്കൃത വസ്തുക്കൾ ചൈനയിലുള്ള ടെസ്‌ല പ്ലാന്റിലെ ഉല്പാദനത്തിനും ഉപയോഗപ്പെടുത്തിയാൽ ടെസ്‌ലയുടെ വിദേശ നിർമ്മിത കാറുകൾ ഇറക്കുമതി ചെയ്യാൻ അനുവദിക്കാമെന്ന വ്യവസ്ഥയും ഇന്ത്യ മുന്നോട്ടു വച്ചിട്ടുണ്ട്. ടെസ്‌ല കമ്പനി അധികൃതർ ഇതുവരെ ഈ ആവശ്യങ്ങളോട് പ്രതികരിച്ചിട്ടില്ലെന്നും ഇൻഫോർമർ ബ്ലൂബെർഗിനെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button