Latest NewsKeralaIndiaNews

‘ജിഹാദിന്‍റെ ഉദയം, ഗുജറാത്തിനോടുള്ള പ്രതികാരം’: മെയിൽ വന്ന് 7 ആം മിനിറ്റിൽ ആദ്യ സ്ഫോടനം, രാജ്യം നടുങ്ങിയ ആ ദിനങ്ങൾ

ജീവനും കൈയിൽ പിടിച്ച് കൊണ്ട് ആശുപത്രിയിലേക്ക് ഓടിയവരും ജീവച്ഛവമായി മാറി, അഹമ്മദാബാദ് സ്‌ഫോടനത്തിൽ ചിന്നിച്ചിതറിയ 56 പേർക്കുള്ള നീതിയാണ് ഈ കോടതി വിധി

ഡൽഹി: രാജ്യത്തെ ഞെട്ടിച്ച 2008-ലെ അഹമ്മദാബാദ് സ്ഫോടനപരമ്പരക്കേസിൽ 38 പേർക്ക് വധശിക്ഷ വിധിച്ച് അഹമ്മദാബാദ് പ്രത്യേകകോടതി. കേസിൽ ആകെയുണ്ടായിരുന്ന 78 പ്രതികളിൽ കുറ്റക്കാരായി കോടതി കണ്ടെത്തിയത് 49 പേരെയാണ്. ഇതിൽ 38 പേർക്ക് വധശിക്ഷയും ബാക്കിയുള്ള 11 പേർക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചു. ഇവരെല്ലാവരും സിമിയുടെ ഉപവിഭാഗമായ ഇന്ത്യൻ മുജാഹിദ്ദീന്‍റെ പ്രവർത്തകരാണ്. പ്രത്യേകജ‍ഡ്‍ജി എ ആർ പട്ടേലാണ് വിധി പ്രസ്താവിച്ചത്. ഇത്രയധികം പേർക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത് അപൂർവ്വമാണ്.

Also Read:ആ കാരണങ്ങൾ കൊണ്ടാണ് അര്‍ജുന്റെ കളി കാണാന്‍ ഞാന്‍ പോവാത്തത്: സച്ചിൻ

2008 ജൂലൈ 21 ന് രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് സ്ഫോടന പരമ്പരയിൽ 13 വർഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് വിധി വരുന്നത്. 20 മിനിറ്റിനുള്ളിൽ 21 സ്ഥലങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ 56 പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റിരുന്നു. കേസിൽ ആകെ മൊത്തം 78 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. 49 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവരിൽ 28 പേരെ കോടതി വെറുതെ വിട്ടു.

രാജ്യത്തെ വിറപ്പിച്ച സ്ഫോടന പരമ്പര

2008 ജൂലൈ 26 – സിമിയുടെ ഉപവിഭാഗമായ ഇന്ത്യൻ മുജാഹിദ്ദീന്‍റെ പേരിൽ 14 പേജുള്ള ഒരു ഇ-മെയിൽ സന്ദേശം ഗുജറാത്തിലെ വിവിധ ടിവി ചാനലുകളുടെ ഓഫീസുകളിലെത്തി. ‘ജിഹാദിന്‍റെ ഉദയം, ഗുജറാത്തിനോടുള്ള പ്രതികാരം’ എന്നായിരുന്നു ആ ഇ-മെയിലിന്റെ തലക്കെട്ട്. അതിന്റെ ഏഴാം പേജിൽ ഇങ്ങനെ എഴുതിയിരുന്നു, ‘അഹമ്മദാബാദിൽ സ്ഫോടനം നടക്കാൻ പോവുന്നു..തടയാമെങ്കിൽ തടയൂ..’. മെയിലിന്റെ സത്യാവസ്ഥ അന്വേഷിക്കുന്നതിനിടയിൽ മാധ്യമങ്ങൾക്ക് ആദ്യ സ്ഫോടനത്തിന്റെ വാർത്ത വന്നു.

Also Read:ടീം തിരഞ്ഞെടുക്കുന്നതിൽ ഹൈദരാബാദ് മാനേജ്‍മെന്റ് സ്വീകരിച്ച നിലപാടിൽ വിയോജിപ്പ്: പരിശീലക സ്ഥാനം രാജി വച്ച് കാറ്റിച്ച്

ഇ-മെയിൽ കിട്ടി മിനിറ്റുകൾക്കകം ആയിരുന്നു ആദ്യ സ്ഫോടനം. കൃത്യമായി പറഞ്ഞാൽ ഏഴാം മിനിറ്റിൽ. അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിൽ ആയിരുന്നു ആദ്യം ബോംബ് പൊട്ടിത്തെറിച്ചത്. പിന്നീട് മിനിറ്റുകളുടെ ഇടവേളയിൽ തിരക്കേറിയ ഓൾഡ് സിറ്റി അടക്കം 20 ഇടങ്ങളിൽ സ്ഫോടന പരമ്പരയുണ്ടായി. ആറര മുതൽ ഏഴര വരെ നടന്ന സ്ഫോടന പരമ്പരയിൽ അഹമ്മദാബാദ് ഞെട്ടിവിറച്ചു. നഗരം ചോരയിൽ കുളിച്ചു. പരിക്കേറ്റവരെ കൊണ്ട് ഓടിയ ഹോസ്പിറ്റലുകളിലും ബോംബ് പൊട്ടി. ജീവനും കൈയിൽ പിടിച്ച് കൊണ്ട് ആശുപത്രിയിലേക്ക് ഓടിയവരും ജീവച്ഛവമായി മാറി. കാറുകളിലും സൈക്കിളുകളിലുമൊക്കെയായിരുന്നു ബോംബ് സൂക്ഷിച്ചിരുന്നത്.

22 ബോംബ് ആയിരുന്നു വെച്ചത്. എന്നാൽ, ഇതിൽ 20 എണ്ണം മാത്രമാണ് പൊട്ടിയത്. കലോലിലും നരോദയിലും സ്ഥാപിച്ച രണ്ട് ബോംബുകൾ പൊട്ടിത്തെറിച്ചില്ല. രാജ്യത്തെ നടുക്കിയ സ്ഫോടന പരമ്പരയിൽ മരിച്ച് വീണത് 56 പേരാണ്. പരിക്കേറ്റത് 248 പേർക്കെന്നാണ് ഔദ്യോഗിക കണക്ക്. ആ വർഷം ബോംബാക്രമണം നടന്ന മൂന്നാമത്തെ നഗരമായിരുന്നു അഹമ്മദാബാദ്. മെയ് മാസത്തിൽ ജയ്പൂരിലും തലേദിവസം ബാംഗ്ലൂരിലും ബോംബ് സ്ഫോടനം നടന്നിരുന്നു.

ഗുജറാത്ത് ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ഇന്ത്യൻ മുജാഹിദീൻ (ഐഎം) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 2002-ലെ ഗുജറാത്ത് കലാപത്തിനുള്ള പ്രതികാരമാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തി. പിറ്റേന്ന് മുതൽ നടത്തിയ അന്വേഷണത്തിൽ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി 29 ബോംബുകൾ അന്വേഷണ സംഘം കണ്ടെത്തി. അവയുടെ ബാറ്ററികൾ വീക്ക് ആയതിനാൽ വോൾട്ടേജ് ഇല്ലാതിരുന്നതാണ് ഈ ബോംബുകൾ പൊട്ടിത്തെറിക്കാതിരുന്നതെന്ന് ആ സമയത്ത് സൂറത്ത് ക്രൈംബ്രാഞ്ചിലുണ്ടായിരുന്ന എസിപി ആർആർ സർവായ കണ്ടെത്തി. ജൂലൈ 27 മുതൽ ആസ്റ്റ് 9 വരെ നടത്തിയ തിരച്ചിലിൽ ആയിരുന്നു ബോംബുകൾ കണ്ടെത്തിയത്.

ഇന്ത്യൻ മുജാഹിദീൻ എന്ന സംഘടന

1992ൽ അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തതിനും ഗുജറാത്ത് കലാപത്തിനുമുള്ള പ്രതികാരമാണ് അഹമ്മദാബാദ് സ്ഫോടനമെന്ന് മുജാഹിദീൻ എന്ന സംഘടന ചാനലുകൾക്ക് അയച്ച മെയിലിൽ പരാമർശിച്ചിരുന്നു.. 2002ലെ ഗുജറാത്ത് കലാപത്തിന്റെ ചിത്രങ്ങളും ഇതിനോടൊപ്പം ഉണ്ടായിരുന്നു. മൊത്തത്തിൽ, 35 കേസുകൾ രജിസ്റ്റർ ചെയ്തു. അതിൽ 20 എണ്ണം അഹമ്മദാബാദിലും ബാക്കിയുള്ളവ സൂറതിലും ആയിരുന്നു. കൃത്യമായ അന്വേഷണമായിരുന്നു പിന്നീട് നടന്നിരുന്നത്. ഏഴ് വർഷത്തിനുള്ളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 78 പ്രതികളെ അറസ്റ്റ് ചെയ്തു. 2010 ഏപ്രിലിൽ വിചാരണ ആരംഭിച്ചു.

Also Read:മൂന്ന് ദിവസം മുമ്പ്​ വീട്ടിൽ നിന്ന് ജോലിക്ക് പോയ യുവാവ്​ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

നിരോധിത സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) പുനഃസംഘടനയാണ് ഐഎം എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അഹമ്മദാബാദിൽ പൊട്ടിത്തെറിച്ച എല്ലാ ബോംബുകളിലും രാസവളങ്ങളിലും ഇന്ധന എണ്ണയിലും (ANFO) ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റിന്റെ മാരകമായ കോക്ടെയിലും അടങ്ങിയിരുന്നു. പുണെയിൽ നിന്നും മുംബൈയിൽ നിന്നും മോഷ്ടിച്ച കാറുകളിൽ ബോംബുകൾ സ്ഥാപിച്ചിരുന്നതായും കാറുകളിൽ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതായും ബോൾ ബെയറിംഗുകൾ ഉപയോഗിച്ച് ബോംബുകൾ വീര്യം കൂട്ടിയതാക്കി പ്രതികൾ മാറ്റിയിരുന്നുവെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

മലയാളികളടക്കം പ്രതികൾ

ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകരായ യാസിൻ ഭട്‍കൽ, സഫ്ദർ നഗോരി, ജാവേദ് അഹമ്മദ് അങ്ങനെ ആകെ പ്രതികൾ 78 പേരായിരുന്നു കേസിൽ ഉണ്ടായിരുന്നത്. അതിൽ ഒരാളെ പിന്നീട് മാപ്പ് സാക്ഷിയാക്കി. 2010 ഏപ്രിലിൽ തുടങ്ങിയ വിചാരണ അവസാനിച്ചത് ഇക്കഴിഞ്ഞ സെപ്തംബറിൽ ആണ്. സുരക്ഷാ കാരണങ്ങളാൽ വിചാരണ പൂ‍ർണമായും വിഡിയോ കോൺഫറൻസ് വഴി ആയിരുന്നു. 49 പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയപ്പോൾ 28 പേരെ വെറുതെ വിട്ടു. അതിൽ 22 പേർക്കും മറ്റ് കേസുകളുള്ളതിനാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ആകില്ല.

വാഗമൺ സിമി ക്യാമ്പ് കേസിൽ ശിക്ഷിക്കപ്പെട്ട ഷിബിലി, ഷാദുലി സഹോദരങ്ങളടക്കം 5 മലയാളികളും കേസിൽ പ്രതികളാണ്. സിമിയിലെ സജീവ പ്രവർത്തകരാണ് ഇവരെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കേസിൽ മൂന്ന് മലയാളികളെ വെറുതെ വിട്ടിരുന്നു. വാഗമണ്‍, പാനായിക്കുളം തീവ്രവാദ പരിശീലന ക്യാമ്പുകളിൽ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ടവരാണ് ഈരാറ്റുപേട്ട പീടിക്കല്‍ ഷാദുലി, സഹോദരന്‍ ഷിബിലി എന്നിവർ. ആലുവാ കുഞ്ഞനിക്കര മുഹമ്മദ് അന്‍സാരി, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന്‍ എന്നിവർക്കൊപ്പം മംഗലാപുരത്ത് നിന്നുള്ള നൗഷാദുമാണ് കുറ്റക്കാരുടെ പട്ടികയിലെ മലയാളികൾ. ഷറഫുദ്ദീന്‍റെ പിതാവ് ഇടി സൈനുദ്ദീൻ, അബ്ദുൾ സത്താർ, സുഹൈബ് പൊട്ടുമണിക്കൽ എന്നീ മൂന്ന് മലയാളികൾ കൂടി പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും കോടതി കുറ്റവിമുക്തരാക്കി.

Also Read:സ്കൂളിൽ പോകാൻ മടി: കൊല്ലത്ത് നാലാം ക്ലാസുകാരന്റെ കാലിൽ പൊള്ളലേൽപ്പിച്ച് അമ്മ

പ്രതികളെല്ലാം രാജ്യത്തെ വിവിധ ജയിലുകളിലാണ് ഇപ്പോൾ. വിചാരണക്കിടെ പ്രതികൾ സബർമതി ജയിലിൽ നിന്ന് തുരങ്കമുണ്ടാക്കി ജയിൽ ചാടാൻ ശ്രമിച്ച സംഭവവും ഉണ്ടായി. 2013-ൽ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടിയിലായ യാസിൻ ഭട്കൽ അടക്കം പിന്നീട് അറസ്റ്റിലായ 4 പ്രതികളുടെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല.

ഇന്ത്യൻ ശിക്ഷാനിയമത്തിന് (ഐപിസി) പുറമെ തീവ്രവാദ വിരുദ്ധ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (യുഎപിഎ), ആയുധ നിയമം, സ്‌ഫോടക വസ്തു നിയമം, ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തി. ഡിറ്റക്ഷൻ ഓഫ് ക്രൈംബ്രാഞ്ച് (ഡിസിബി) ആണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. അഹമ്മദാബാദിലെ ഡിസിബിയിൽ അന്ന് ജെസിപി ആയിരുന്ന ഡിജിപി ആശിഷ് ഭാട്ടിയ അന്വേഷണത്തിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button