Latest NewsKeralaNews

അസമില്‍ വാഹനാപകടം : മലയാളി വ്യോമസേനാ പൈലറ്റ് മരിച്ചു

തിരുവനന്തപുരം: മലയാളി വ്യോമസേനാ പൈലറ്റ് വാഹനാപകടത്തില്‍ മരിച്ചു. വ്യോമസേനയില്‍, സുഖോയ് യുദ്ധവിമാനത്തിന്റെ പൈലറ്റായിരുന്ന ജോര്‍ജ് കുര്യാക്കോസാണ് (25)മരിച്ചത്. ടെസ്പുരില്‍ നിന്നും ജോര്‍ഹട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ അസമില്‍ വെച്ചായിരുന്നു വാഹനാപകടം.

Read Also : തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാടേയ് മുൻകൂർ ജാമ്യം?: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ശ്രീജിത്ത് പെരുമന

കിഴക്കമ്പലം സ്വദേശിയായ ജോര്‍ജ് കുര്യാക്കോസ് ഫ്‌ളൈറ്റ് ലഫ്റ്റനന്റായിരുന്നു. അസമിലെ ഗോലഗാട്ട് ജില്ലയിലെ ദേശീയപാതയില്‍ ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ വരികയായിരുന്ന ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ അപകടസ്ഥലത്ത് തന്നെ ജോര്‍ജ് മരിച്ചിരുന്നു. ട്രെയിലറിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.

വിവരമറിഞ്ഞ് ജോര്‍ജിന്റെ ബന്ധുക്കള്‍ അസമിലേക്ക് പുറപ്പെട്ടു. വെള്ളൂര്‍ പക്കാമറ്റത്തില്‍ പി.പി കുര്യാക്കോസിന്റെയും ഗ്രേസി കുര്യാക്കോസിന്റെയും മകനാണ് ജോര്‍ജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button