CricketLatest NewsNewsSports

മുംബൈ ഡ്രസിംഗ് റൂമില്‍ രഹാനെയെ പോലൊരു മികച്ച താരമുള്ളത് മഹത്തരമാണ്: അമോൽ മജുംദാ

മുംബൈ: രഞ്ജി ട്രോഫിയിയിലെ തകർപ്പൻ പ്രകടനത്തിലൂടെ വിമർശകർക്ക് ചുട്ട മറുപടി നല്കിയിരിക്കുകയാണ് അജിന്‍ക്യ രഹാനെ. സൗരാഷ്ട്രയ്ക്കെതിരേ സെഞ്ച്വറി നേട്ടത്തോടെയാണ് രഹാനെ തന്റെ വരവറിയിച്ചത്. മുംബൈയ്ക്ക് വേണ്ടി ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ രഹാനെ 106 റണ്‍സ് നേടിയിരുന്നു. എന്നാൽ, ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വീണ്ടും തിരിച്ചെത്തുന്ന പ്രകടനം നടത്തിയ രഹാനെയുടെ പ്രതിബദ്ധതയെ പ്രശംസിച്ചിരിക്കുകയാണ് മുംബൈ പരിശീലകന്‍ അമോൽ മജുംദാര്‍.

‘മുംബൈ ഡ്രസിംഗ് റൂമില്‍ രഹാനെയെ പോലൊരു മികച്ച താരമുള്ളത് മഹത്തരമാണ്. മറ്റാരേക്കാളും പ്രതിബദ്ധതയും ഉത്സാഹവുമുള്ള താരമാണയാള്‍. എത്രതവണ വിജയിച്ചു, പരാജയപ്പെട്ടു എന്നതൊന്നും ഒരു ഘടകമല്ല. അടിസ്ഥാന പാഠങ്ങളിലേക്ക് തിരിച്ചുപോയി മികവിലേക്കെത്താന്‍ ശ്രമിക്കുന്നതാണ് രഹാനെയുടെ കരുത്ത്’ അമോൽ മജുംദാര്‍ പറഞ്ഞു.

Read Also:- ആ കാരണങ്ങൾ കൊണ്ടാണ് അര്‍ജുന്റെ കളി കാണാന്‍ ഞാന്‍ പോവാത്തത്: സച്ചിൻ

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അജിന്‍ക്യ രഹാനെയുടെ ബാറ്റിംഗ് ഫോമില്ലായ്‌മ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇക്കാലയളവില്‍ 20ല്‍ താഴെ ബാറ്റിംഗ് ശരാശരി മാത്രമാണ് ഇന്ത്യയുടെ വിശ്വസ്‌ത മധ്യ ബാറ്റ്സ്മാൻ എന്ന വിശേഷണമുണ്ടായിരുന്ന രഹാനെയ്‌ക്കുണ്ടായിരുന്നത്. 2022ല്‍ കളിച്ച രണ്ട് ടെസ്റ്റില്‍ 68 റണ്‍സ് മാത്രം നേടിയപ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button