Latest NewsIndia

കുങ്കുമം ധരിച്ചെത്തിയ വിദ്യാർത്ഥിക്ക് കോളേജിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്ക്: കുങ്കുമം മതചിഹ്നമല്ലെന്ന് പ്രതിഷേധക്കാർ

'കുങ്കുമം ഒരു മതചിഹ്നമല്ല. അത് ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്. മതചിഹ്നങ്ങളെക്കുറിച്ചുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ അനുസരിച്ച് ഇത് നിരോധിക്കാൻ കഴിയില്ല'

ബെംഗളൂരു: കർണാടകയിൽ ഹിജാബ് വിവാദത്തിന് പിന്നാലെ കുങ്കുമം ധരിച്ചെത്തിയ വിദ്യാർത്ഥിയെ കോളേജ് അധികൃതർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം. വിജയപുര ജില്ലയിലെ സർക്കാർ പിയുസി കോളേജിലാണ് സംഭവം . കോളേജിൽ കയറണമെങ്കിൽ സിന്ദൂരം നീക്കണമെന്നും അല്ലെങ്കിൽ തിരിച്ചുപോകണമെന്നുമാണ് അധികൃതർ വിദ്യാർത്ഥിയോട് പറഞ്ഞത് .

വിദ്യാർത്ഥി ഇത് വിസമ്മതിച്ചപ്പോൾ വീട്ടിലേക്ക് മടങ്ങാനും അധികൃതർ പറഞ്ഞു. ഇതോടെ വിവരം അറിഞ്ഞ ബജ്‌റംഗാദൾ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ഇവർക്ക് പിന്തുണയുമായി ശ്രീരാമസേന സ്ഥാപകൻ പ്രമോദ് മുത്തലിക്കും രംഗത്തെത്തി. കോളേജിന് പുറത്ത് തടിച്ചുകൂടിയ ബജ്റംഗ്ദൾ പ്രവർത്തകർ കോളജ് അധികൃതർക്ക് എതിരെ മുദ്രാവാക്യം വിളിച്ചു.

‘കുങ്കുമം ഒരു മതചിഹ്നമല്ല. അത് ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്. മതചിഹ്നങ്ങളെക്കുറിച്ചുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ അനുസരിച്ച് ഇത് നിരോധിക്കാൻ കഴിയില്ല,’ പ്രമോദ് മുത്തലിക്ക് പറഞ്ഞു. കുട്ടിയെ തടഞ്ഞ അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതെസമയം ഹിജാബ് വിഷയം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. എഴുത്തുകാരി തസ്ലിമ ഹിജാബിനെതിരെ രംഗത്തെത്തിയതോടെ മറുപടിയുമായി ഒവൈസിയും രംഗത്തെത്തി. വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇവരെ നയിക്കുന്നതെന്നാണ് ഒവൈസി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button