Latest NewsNewsIndia

‘മുഖം മറയ്ക്കാൻ സമ്മതിക്കില്ല’: ക്യാമ്പസിനകത്ത് ഹിജാബും കാവി ഷാളും നിരോധിച്ച് യു.പിയിലെ കോളേജ്

അലിഗഢ്: കർണാടകയിലെ ഹിജാബ് വിവാദത്തിന് പിന്നാലെ ഉത്തർപ്രദേശിലെ ഒരു കോളേജിലും മതപരമായ വസ്ത്രങ്ങൾക്ക് വിലക്ക്. അലീഗഡിലെ ധർമ്മ സമാജ് (ഡിഎസ്) കോളേജ് ആണ് വിദ്യാർത്ഥികൾക്ക് ഡ്രസ് കോഡ് നിർബന്ധമാക്കിയത്. വ്യാഴാഴ്ചയാണ് കോളേജ് യൂണിഫോം ധരിക്കാതെ വിദ്യാർത്ഥികൾക്ക് ക്യാമ്പസിനകത്തേക്ക് പ്രവേശനമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള നോട്ടീസ് അധികൃതർ നൽകിയത്.

‘കോളേജിലെ ഒരു വിദ്യാർത്ഥിക്കും മതപരമായ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് അകത്തേക്ക് പ്രവേശനമുണ്ടാകില്ല. എല്ലാവരും ഒരു ഡ്രസ് കോഡിൽ തന്നെ വരേണ്ടതാണ്. കോളജ് അധികൃതർ നിശ്ചയിക്കുന്ന ഡ്രസിൽ അല്ലാത്തപക്ഷം നിങ്ങളെ കോളേജിനകത്ത് പ്രവേശിക്കുന്നത് തടയാൻ കോളേജ് അഡ്മിനിസ്ട്രേഷൻ നിർബന്ധിതരാകും. അതിനാൽ കർശനമായി മേൽപ്പറഞ്ഞവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം’, ഇതാണ് അധികൃതർ പുറത്തിറക്കിയ പുതിയ നോട്ടീസിൽ പറയുന്നത്.

Also Read:കോവിഡ്: ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്നും പൗരന്മാരെ വിലക്കി സൗദി

പർദ്ദയോ കാവി ഷോളോ ഉപയോഗിച്ച് കൊണ്ട് മുഖം മറക്കുന്ന വിദ്യാർത്ഥികളെ കോളേജ് പരിസരത്ത് പോലും പ്രവേശിപ്പിക്കില്ലെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.രാജ് കുമാർ വർമ്മ പറഞ്ഞു. ക്യാമ്പസില്‍ ഹിജാബും കാവി ഷാളും അനുവദിക്കില്ലെന്നും വ്യക്തമാക്കി.

കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് ധരിക്കാനുള്ള അനുമതി നിഷേധിക്കുന്നതിനെതിരേ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ അടുത്തിടെ പ്രതിഷേധ സമരം നടത്തിയിരുന്നു. കര്‍ണാടകയിലെ വിദ്യാര്‍ഥിനികള്‍ക്ക് ഐക്യധാര്‍ഠ്യം പ്രഖ്യാപിച്ച് ബുര്‍ഖയും ഹിജാബും ധരിച്ചായിരുന്നു ഇവിടെ വിദ്യാര്‍ഥിനികള്‍ പ്രതിഷേധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button