Latest NewsSaudi ArabiaNewsInternationalGulf

കോവിഡ്: ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്നും പൗരന്മാരെ വിലക്കി സൗദി

ജിദ്ദ: ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്നും പൗരന്മാരെ വിലക്കി സൗദി അറേബ്യ. കോവിഡ് വൈറസ് വ്യാപനം കാരണം പൗരന്മാർക്ക് യാത്ര ചെയ്യാൻ പറ്റാത്ത രാജ്യങ്ങളുടെ പട്ടികയിൽ സൗദി പൗസ്പോർട്ട് വിഭാഗം ഇന്ത്യയെ വീണ്ടും ഉൾപ്പെടുത്തി. നേരത്തെ ഇന്ത്യയുടെ പേര് പട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്നു.

Read Also: നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്ത് ഒട്ടിക്കും: കമ്മീഷൻ വ്യവസ്ഥയിൽ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണി പിടിയിൽ

ഇന്ത്യ, ലെബനോൺ, തുർക്കി, യമൻ, സിറിയ, ഇന്തോനീഷ്യ, ഇറാൻ, അർമീനിയ, കോംഗോ, ലിബിയ, ബലാറസ്, വിയറ്റ്നാം, എത്യോപ്യ, സൊമാലിയ, അഫ്ഗാനിസ്ഥാൻ, വെനിസ്വല എന്നീ രാജ്യങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജാവാസാത് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ചൈനീസ് ആപ്പുകളുടെ നിരോധനം : ബിസിനസിനെ സാരമായ രീതിയില്‍ ഇന്ത്യ തകര്‍ക്കുന്നുവെന്ന് ചൈന

shortlink

Related Articles

Post Your Comments

Related Articles


Back to top button