Latest NewsNewsCarsBusiness

മാരുതി സുസുക്കിയുടെ പുതിയ ബലേനൊ 23ന് വിപണിയിൽ അവതരിപ്പിക്കും

ദില്ലി: മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനൊയുടെ പരിഷ്‌കരിച്ച പതിപ്പ് ഫെബ്രുവരി 23ന് വിപണിയിൽ അവതരിപ്പിക്കും. അകത്തും പുറത്തും കാര്യമായ മാറ്റങ്ങളോടെയാവും ബലേനൊയുടെ പുതിയ പതിപ്പ് വിപണിയിലെത്തുന്നത്. നിലവിലുള്ള മോഡലുകളെ അപേക്ഷിച്ച് വീതിയേറിയ മുന്‍ ഗ്രില്ലുമായാണു പുത്തന്‍ ബലേനൊയുടെ വരവ്.

നവീകരിച്ച ഡേ ടൈം റണ്ണിങ് ലാംപ് സഹിതം പുത്തന്‍ ഹെഡ്‌ലാമ്പുകളും കാറിലുണ്ട്. കാഴ്ചയില്‍ കൂടുതല്‍ പക്വതയ്ക്കായി ഫോഗ് ലാമ്പിന്റെ വലിപ്പവും വര്‍ധിപ്പിച്ചിട്ടുണ്ട്. പാര്‍ശ്വങ്ങളില്‍ വിന്‍ഡോ ലൈനിനു ക്രോമിയം ടച്ച് നൽകിയതിനൊപ്പം 10 സ്‌പോക്ക് അലോയ് വീലിന്റെ രൂപകല്‍പനയും പരിഷ്‌കരിച്ചിട്ടുണ്ട്.

വാഹനത്തിന്റെ ഉള്ളിൽ ഒമ്പത് ഇഞ്ച് ഡിജിറ്റല്‍ ടച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഹെഡ് അപ് ഡിസ്‌പ്ലേ സ്‌ക്രീന്‍, പുത്തന്‍ ഓഡിയോ സിസ്റ്റം എന്നിവയൊക്കെയാണ് പുതിയ ബലേനൊയുടെ പ്രധാന സവിശേഷതകള്‍.

Read Also:- കരളിനെ സംരക്ഷിക്കുന്ന ഫുഡുകള്‍!

പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, പരിഷ്‌കരിച്ച സ്റ്റീയറിങ് വീല്‍, ക്ലൈമറ്റ് കണ്‍ട്രോളിനു പുത്തന്‍ സ്വിച്ചുകള്‍ എന്നിവയുമുണ്ട്. പുതുമ തോന്നിക്കാനായി അപ്‌ഹോള്‍സ്ട്രിയും മാറ്റി. അതേസമയം, സണ്‍റൂഫ് ലഭിക്കാനിടയില്ലെന്നാണ് സൂചന. ഒപ്പം, സാങ്കേതിക വിഭാഗത്തിൽ കാര്യമായ മാറ്റത്തിനും സാധ്യതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button