NattuvarthaLatest NewsKeralaNewsIndia

കേരളത്തിന് ഇരുട്ടടി : നിരക്ക് വർധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇരുട്ടടി നൽകാൻ തയ്യാറെടുത്ത് വൈദ്യുത വകുപ്പ്. രാത്രി ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. പകല്‍ സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ നിലവില്‍ ആലോചിക്കുന്നുണ്ടെന്നും കെഎസ്‌ഇബിയില്‍ വര്‍ഷങ്ങളായി പ്രൊമോഷന്‍ മുടങ്ങിയിരുന്ന 4190 തൊഴിലാളികള്‍ക്ക് രണ്ടാഴ്ചയ്ക്കകം പ്രമോഷന്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:സ്വപ്നയുടെ നിയമനം റദ്ദാക്കിയിട്ടില്ല, കൃഷ്ണകുമാർ ഇപ്പോൾ ചെയർമാൻ അല്ല: ഡയറക്ടർ ബിജു കൃഷ്ണൻ

‘കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ച വിധി വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന കെഎസ്‌ഇബിയിലെ തൊഴിലാളികള്‍ക്ക് പ്രമോഷൻ വഴി തുറന്നിരിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എല്ലാ യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഈ വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയിലെ കേസ് അതിവേഗം പരിഗണനയില്‍ കൊണ്ട് വരുന്നതിനുള്ള ഇടപെടലുകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം ആദ്യ ആഴ്ച തന്നെ കേസ് പരിഗണിക്കുകയും ഇന്നലെ വിധി പ്രഖ്യാപിക്കുകയും ചെയ്തു’. മന്ത്രി വ്യക്തമാക്കി.

‘വിധി പഠിച്ച്‌ അര്‍ഹതപ്പെട്ട പ്രമോഷനുകള്‍ രണ്ടാഴ്ചയ്ക്കകം കൊടുക്കാന്‍ കെഎസ്‌ഇബി ചെയര്‍മാന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ലൈന്മാന്‍ 2 ല്‍ നിന്നും ലൈന്മാന്‍ 1 ലേക്ക് 3170 പേര്‍ക്കും, ലൈന്മാന്‍ 1 ല്‍ നിന്ന് ഓവര്‍സീയറിലേക്ക് 830 പേര്‍ക്കും, ഓവര്‍സീയര്‍ / മീറ്റര്‍ റീഡറില്‍ നിന്ന് സബ് എഞ്ചിനീയറിലേക്ക് 90 പേര്‍ക്കും സബ് എഞ്ചിനീയറില്‍ നിന്ന് അസിസ്റ്റന്റ് എഞ്ചിനീയറിലേക്ക് 140 പേര്‍ക്കും ഇത്തരത്തില്‍ ആകെ 4190 പേര്‍ക്കാണ് പ്രമോഷന്‍ കിട്ടുക’, വൈദ്യുതി മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button