YouthArticleNewsWriters' Corner

ഇല്ലാത്ത ജ്യൂസ് കടയുടെ പേരില്‍ തട്ടിയെടുത്തത് 75 ലക്ഷം, ടോട്ടല്‍ ഫോര്‍ യു പ്രതി ശബരിനാഥ് വീണ്ടും സജീവമാകുന്നു

ജ്യൂസ് കമ്ബനിയില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് ശബരി പണം തട്ടിയത്.

എഴുനൂറിൽ പരം നിക്ഷേപകരിൽ നിന്നായി അമ്പതു കോടിയിലധികം രൂപ തട്ടിയെടുത്ത ‘ ടോട്ടൽ ഫോർ യു‘ നിക്ഷേപ തട്ടിപ്പ് കേസ് മലയാളികൾ മറനീട്ടുണ്ടാകില്ല. മുഖ്യ പ്രതി ശബരിനാഥ് തന്റെ ഉടമസ്ഥതയിലുള്ള ടോട്ടല്‍ ഫോര്‍ യു എന്ന പണമിടപാട് സ്ഥാപനത്തിലൂടെ കോടികള്‍ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു ക്രൈംബ്രാ‌‌ഞ്ച് കേസ്. ഒന്നാംപ്രതി ശബരീനാഥിന് 13 കേസിലായി 20 വര്‍ഷമാണ് തടവ് ശിക്ഷ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ വീണ്ടും വാർത്തകളിൽ നിറയുകയാണ് ശബരിയും കൂട്ടാളികളും.

ഇല്ലാത്ത ജ്യൂസ് കമ്ബനിയുടെ പേരില്‍ 75 ലക്ഷം രൂപ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പു കേസിലെ പ്രതി ശബരിനാഥ്, കോഴിക്കോട് ഫറോക്ക് സ്വദേശി തട്ടാരത്തൊട്ടി നിബില്‍ നാഥ് എന്നിവര്‍ തട്ടിയെടുത്തതായി പരാതി. പത്തുമുട്ടം സ്വദേശികളായ പത്തു യുവാക്കളാണ് ഇവർക്കെതിരെ രം​ഗത്തെത്തിയത്. ജ്യൂസ് കമ്ബനിയില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് ശബരി പണം തട്ടിയത്. വഞ്ചനക്കുറ്റത്തിനു കേസെടുത്ത് മുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.

READ ALSO: പത്തനംതിട്ടയിൽ സി.പി.എം – സി.പി.ഐ സംഘർഷം രൂക്ഷം: എൽ.ഡി.എഫ് പരിപാടികൾ ബഹിഷ്കരിച്ച് സി.പി.ഐ

2020ല്‍ ആണ് പരാതിയ്ക്ക് ആധാരമായ സംഭവമുണ്ടായത്. തമിഴ്നാട്ടില്‍ നിബില്‍ നാഥിന്റെ സഹോദരന് ജ്യൂസ് കമ്പനി ഉണ്ടെന്നും ഇതില്‍ നിക്ഷേപിച്ചാല്‍ ലാഭവിഹിതം ലഭിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ച്‌ പണം വാങ്ങുകയായിരുന്നു. മറ്റൊരു ജ്യൂസ് സ്ഥാപനത്തിന്റെ പരസ്യം കാണിച്ച്‌ വിശ്വാസം നേടുകയും പാര്‍ട്നര്‍ഷിപ് കരാര്‍ ഉള്‍പ്പെടെ ഉണ്ടാക്കിയാണ് പണം തട്ടിയെടുത്തത്. കമ്പനിയുടെ ഉടമ എന്നു പരിചയപ്പെടുത്തി ശബരിനാഥ് മുട്ടം സ്വദേശിയെ വിളിക്കുകയും ചെയ്തു. ചിട്ടി പിടിച്ചും കടം വാങ്ങിയും സംഘടിപ്പിച്ച 75 ലക്ഷം രൂപ ഐസിഐസിഐ ബാങ്കിന്റെ കോഴിക്കോട് ഫറോക്ക് ശാഖയിലെ അക്കൗണ്ടിലേക്കാണ് അയച്ചുകൊടുത്തത്. 6 മാസം ലാഭവിഹിതം ലഭിച്ചു. തുടര്‍ന്ന് മുടങ്ങി. ഇതിനു പിന്നാലെ യുവാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട്ടില്‍ ഇങ്ങനെ സ്ഥാപനം ഇല്ലെന്നും കണ്ടെത്തിയത്. അങ്ങനെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞതും പരാതിയുമായി പോലീസിനെ സമീപിച്ചതും. മുട്ടം എന്‍ജിനീയറിങ് കോളജിലെ പൂര്‍വവിദ്യാര്‍ഥിയാണ് തട്ടിപ്പിൽ പങ്കാളിയായ നിബില്‍ നാഥ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button