Latest NewsKeralaNews

സ്വപ്‌നയ്ക്ക് ജോലി കൊടുത്ത അജി കൃഷ്ണന്‍ മുൻ എസ് എഫ് ഐക്കാരൻ: എച്ച്‌ആര്‍ഡിസിയിലെ ജോലി സ്വപ്നയ്ക്ക് നഷ്ടമാകുമോ?

നിയമവിരുദ്ധമായി സ്വപ്നയ്ക്ക് ജോലി നല്‍കിയത് എച്ച്‌ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണെന്ന് കൃഷ്ണകുമാര്‍

തൊടുപുഴ: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനു എച്ച്‌ആര്‍ഡിസിയിൽ നിയമനം ലഭിച്ചത് വലിയ വാർത്തയായിരുന്നു. തൊടുപുഴയിലെ ഓഫിസില്‍ എച്ച്‌ആര്‍ഡിഎസ് ഡയറക്ടറായി സ്വപ്ന ചുമതലയേറ്റതിന് പിന്നാലേ സ്ഥാനം തെറിക്കുമോ? മലയാളികളടക്കമുള്ള ആര്‍എസ്‌എസ്, ബിജെപി നേതാക്കളാണ് ഈ സ്ഥാപനത്തിന്റെ പല പ്രധാന പദവികളും വഹിക്കുന്നതെന്നും ബിജെപിക്കാർ സ്വപ്നയ്ക്ക് ജോലി നല്കിയെന്നുമുള്ള വാദങ്ങളാണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഉയരുന്ന പ്രധാന ആരോപണം. .

വിവാദങ്ങൾ ശക്തമായതിനു പിന്നാലെ സ്വപ്ന സുരേഷിനു പുതിയ ജോലി നഷ്ടമാകുമെന്ന് സൂചന. സ്വപ്നയുടേ നിയമനം റദ്ദാക്കാന്‍ തീരുമാനം. സ്വപ്ന സുരേഷിനു ജോലി നല്‍കിയത് നിയമവിരുദ്ധമായാണെന്നും തനിക്കോ ബോര്‍ഡിനോ ഇതില്‍ പങ്കില്ലെന്നും ഡല്‍ഹി ആസ്ഥാനമായ സര്‍ക്കാരിതര സംഘടനയായ ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി ഇന്ത്യയുടെ (എച്ച്‌ആര്‍ഡിഎസ്) കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ചെയര്‍മാനും ബിജെപി നേതാവുമായ എസ്.കൃഷ്ണകുമാര്‍ പറഞ്ഞു. നിയമനം ബോര്‍ഡ് റദ്ദാക്കുകയാണെന്നും ശമ്ബളം നല്‍കിയാല്‍ അതു തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമവിരുദ്ധമായി സ്വപ്നയ്ക്ക് ജോലി നല്‍കിയത് എച്ച്‌ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണെന്നും നിയമനത്തിന് ബോര്‍ഡിന്റെയോ ചെയര്‍മാന്റെയോ അംഗീകാരം നേടിയിട്ടില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. താനുള്‍പ്പെടെയുള്ള ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനെ മാറ്റി ‘ഡമ്മി’ ബോര്‍ഡിന്റെ വിവരങ്ങള്‍ അജി കൃഷ്ണന്‍ എച്ച്‌ആര്‍ഡിഎസ് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. ബിജെപി നേതാവ് പ്രസിഡന്റായ എന്‍ ജി ഒ യില്‍ സ്വപ്നയ്ക്ക് 43000 രൂപ ശമ്ബളത്തില്‍ സ്വപ്ന സുരേഷിന് പുതിയ ജോലി എന്ന രീതിയിൽ വാർത്തനൽകിയ മാധ്യമങ്ങൾ വാര്‍ത്ത പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി ഉണ്ടാവുമെന്ന് ബിജെപി അറിയിച്ചു.

read also: ഇന്ത്യയിലുള്ള പ്രമുഖരെ വധിക്കാൻ ‘ടാർഗെറ്റ് ഇന്ത്യ’ രൂപീകരിച്ച് ദാവൂദ് ഇബ്രാഹിം: വ്യവസായികളും സെലിബ്രിറ്റികളും ലിസ്റ്റിൽ

എസ് എഫ് ഐ നേതാവ് അജികൃഷ്ണന്റെ നേതൃത്വത്തിലുള്ള പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്‌ആര്‍ഡിഎസ് ഇന്ത്യ) എന്ന എന്‍ജിഒയിലാണ് സ്വപ്ന സുരേഷിനു ജോലി ലഭിച്ചത്. അജി കൃഷ്ണന്‍ എസ് എഫ് ഐ മുന്‍ സംസ്ഥാന കമ്മറ്റി അംഗവും ,എസ് എഫ് ഐ മുഖപത്രം സ്റ്റുഡന്റിന്റെ ചീഫ് എഡിറ്ററുമായിരുന്നു. പിണറായി വിജയനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് അജി കൃഷ്ണന്‍ . എം എം മണിയുടെ നിര്‍ദ്ദേശപ്രകാരം അജികൃഷ്ണന്റെ നേതൃത്വത്തില്‍ പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി ഇടുക്കിയില്‍ വീടുകള്‍ നിര്‍മ്മിച്ചിരുന്നു-ബജെപി ആരോപിക്കുന്നു.

അജിയെ കൂടാതെ, സംഘടനയുടെ ചീഫ് പ്രോജക്‌ട് കോര്‍ഡിനേറ്ററായ ജോയ് മാത്യു സിപിഎമ്മിന്റെ നേതാവും, തോമസ് ഐസക്, എം എം മണി അടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണെന്നും ബിജെപി ആരോപിക്കുന്നു. കൂടാതെ എസ് എഫ് ഐ നേതാവായിരുന്ന ബിജു കൃഷ്ണന്‍ പ്രോജക്‌ട് ഡയറക്റ്റര്‍ ആയി ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നും ബിജെപി ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button