ErnakulamKeralaNattuvarthaLatest NewsNews

16കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി : യുവാവ് പിടിയിൽ

എറണാകുളം നെടുമ്പാശ്ശേരി കപ്രശ്ശേരി മഠത്തിൽമൂല പ്രഭാ മന്ദിരത്തിൽ അശ്വിൻ പ്രസാദ് (25) ആണ് പൊലീസ് പിടിയിലായത്

കൊട്ടാരക്കര: സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട 16കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ. എറണാകുളം നെടുമ്പാശ്ശേരി കപ്രശ്ശേരി മഠത്തിൽമൂല പ്രഭാ മന്ദിരത്തിൽ അശ്വിൻ പ്രസാദ് (25) ആണ് പൊലീസ് പിടിയിലായത്.

വിവാഹ വാഗ്ദാനം നൽകിയാണ് കുട്ടിയുടെ ഫോട്ടോകൾ കൈവശമാക്കിയത്. തുടർന്ന് ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Read Also : കപ്പ് കേക്കുകളില്‍ ഭര്‍ത്താവിന്റെ ശുക്ലംചേർത്ത് നൽകി, പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തു: അധ്യാപികയ്ക്ക് തടവ്

എഴുകോൺ ഐ.എസ്.ഒ ശിവപ്രകാശ്, സബ് ഇൻസ്പെക്ടർ അനീസ്, എസ്.സി.പി.ഒ പ്രദീപ് കുമാർ സി.പി.ഒ വിനീത് കുമാർ, ഷാനീർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button