KeralaLatest NewsNews

ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു: സാബു എം ജേക്കബടക്കം ആയിരം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

സാബു എം ജേക്കബ് അടക്കം ആയിരം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കോട്ടയം: ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് നടപടി. സാബു എം ജേക്കബ് അടക്കം ആയിരം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച വൈകിട്ടായിരുന്നു ദീപുവിന്റെ മൃതദേഹം സംസ്‌കരിച്ചത്. അഞ്ച് മണിയോടെ അത്താണിയിലെ പൊതുശ്മശാനത്തിലായിരുന്നു സംസ്‌കാരം. മൂന്ന് മണിയോടെ മൃതദേഹം കിഴക്കമ്പലത്തെ ട്വന്റി 20 നഗറില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. ഇവിടെയും നിരവധി പേരാണ് എത്തിയത്.

Read Also : കുതിരവട്ടത്തു നിന്ന് വീണ്ടും ചാട്ടം: ഇത്തവണ ഓടുപൊളിച്ച് ചാടിപ്പോയത് 17 കാരി, തുടരേയുള്ള കേസുകളിൽ ആശങ്ക

അതേസമയം, ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഇന്ന് പുറത്തു വരും. തലയ്ക്ക് പിന്നിലേറ്റ ക്ഷതം മരണത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം മെഡിക്കല്‍ കോളേജിലാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെയാണ് ദീപു മരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button