KeralaNattuvarthaLatest NewsNews

ലാലേട്ടനെപ്പോലെ തോളു ചെരിച്ച് കൊച്ചി മെട്രോ തൂൺ : ചരിവ് കണ്ടെത്താൻ വിദഗ്ധ പരിശോധന തുടരുന്നു

കൊച്ചി: മെട്രോ തൂണിനുണ്ടായ ചരിവ് കണ്ടെത്താന്‍ കൊച്ചിയിൽ വിദഗ്ധ പരിശോധന തുടരുന്നു. 347-ാം നമ്പര്‍ തൂണിനു സമീപത്തെ മണ്ണിന്‍റെ ഘടനയാണ് ഇപ്പോൾ അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. തൂണിൽ വന്ന ചരിവ് നാളുകളായി ജനങ്ങളിൽ ഭീതി നിറച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Also Read:‘ബിജെപി രാജ്യത്തെ നശിപ്പിക്കും’: ഉദ്ധവിനെയും ശരദ് പവാറിനെയും കാണാനൊരുങ്ങി കെ ചന്ദ്രശേഖർ റാവു

കെഎംആര്‍എല്ലിന്‍റെയും ഈ ഭാഗത്തെ മെട്രോ പാത നിര്‍മിച്ച കരാറുകാരായ എല്‍ ആന്‍റ് ടിയുടെയും സാങ്കേതിക വിദ​ഗ്ധര്‍ ഇപ്പോൾ പരിശോധന നടത്തുന്നുണ്ട്. നിലവിൽ തകരാ‍ര്‍ ഗുരുതരമല്ലാത്തതിനാല്‍ മെട്രോ സര്‍വീസിന് തടസമില്ല. കൊച്ചിയിലെ ജനങ്ങളുടെ ഏറ്റവും വലിയ യാത്രാ മാർഗ്ഗമാണ് മെട്രോ. തിക്കിലും തിരക്കിലും പെടാതെ കൊച്ചിയുടെ ഏത് കോണിലും ഇത് മുഖേന ചെന്നെത്താനാകും. അതുകൊണ്ട് തന്നെയാണ് ഈ നിസ്സാരമായ വിള്ളൽ പോലും ആശങ്കയുണർത്തുന്നത്.

അതേസമയം, കൊച്ചി മെട്രോയുടെ പുതിയ പാതയിൽ നടത്തിയ നടത്തിയ പരീക്ഷണയോട്ടം വിജയമായിരുന്നു. പേട്ട മുതല്‍ എസ് എന്‍ ജംഗ്ഷന്‍ വരെയാണ് പുതിയ പാത നിർമ്മിച്ചിരിക്കുന്നത്. 453 കോടി രൂപ ചെലവഴിച്ചാണ് 1.8 കിലോമീറ്റര്‍ ദൂരത്തേക്ക് കൂടി മെട്രോ സര്‍വീസ് ദീര്‍ഘിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button