Latest NewsNewsIndia

ഐഎഎസ് ഉദ്യോഗസ്ഥനായും അഭിഭാഷകനായും വരെ ചമഞ്ഞ് വിവാഹത്തട്ടിപ്പ്: 4 വർഷം കൊണ്ട് മാത്രം വിവാഹം കഴിച്ചത് 25 പേരെ

യഥാർത്ഥത്തിൽ പത്താം ക്ലാസ് പോലും പാസാകാത്ത രമേശാണ് ഡോക്ടറായി പോലും ചമഞ്ഞ് വിവാഹങ്ങൾ കഴിച്ചത്.

ഭുവനേശ്വര്‍: രാജ്യത്തെ തന്നെ ഞെട്ടിച്ച വിവാഹ തട്ടിപ്പ് വീരന്‍ രമേഷ് കുമാര്‍ സ്വയെന്‍റെ കൂടുതല്‍ വിവരങ്ങൾ പുറത്ത്. 66 കാരനായ രമേഷ് കുമാര്‍ സ്വയെൻ എന്ന ഒഡീഷ സ്വദേശി 4 വർഷങ്ങൾകൊണ്ട് മാത്രം ഇന്ത്യയിലെ 10 സംസ്ഥാനങ്ങളില്‍ നിന്നായി 25 ലേറെ സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് വിവരം.

Also read: യുപിയുടെ സമാധാനത്തിനും പുരോഗതിക്കും വോട്ട് ചെയ്യൂ, പുതിയ സർക്കാർ രൂപീകരിച്ചാൽ പുതിയ ഭാവി: രാഹുൽ ഗാന്ധി

അഞ്ചടി നാലിഞ്ച് പൊക്കമുള്ള രമേഷ് സുപ്രീം കോടതി അഭിഭാഷകന്‍ മുതൽ ഐഎഎസ് ഓഫീസറും, ചാര്‍ട്ടേഡ് അക്കൗണ്ടന്റും, സൈനിക ഉദ്യോഗസ്ഥനും ആയി വരെ ചമഞ്ഞാണ് ഇത്രയധികം വിവാഹത്തട്ടിപ്പുകൾ നടത്തിയത്. യഥാർത്ഥത്തിൽ പത്താം ക്ലാസ് പോലും പാസാകാത്ത രമേശാണ് ഡോക്ടറായി പോലും ചമഞ്ഞ് വിവാഹങ്ങൾ കഴിച്ചത്.

രമേശിനെ പിടികൂടിയ ഭുവനേശ്വര്‍ പൊലീസ് ഇയാള്‍ വഞ്ചിച്ച സ്ത്രീകളുമായി ബന്ധപ്പെടാനും, അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. ഇതിനകം വഞ്ചിതരായ 90 സ്ത്രീകളെയെങ്കിലും ഈ സംഘം കണ്ടെത്തി കഴിഞ്ഞുവെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും ഇവരിൽ പലര്‍ക്കും രമേഷിന്‍റെ തട്ടിപ്പ് മനസ്സിലായത് പോലുമില്ല എന്നത് ദുരൂഹതയായി തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button