MalappuramKeralaNattuvarthaLatest NewsNews

കേരളത്തിലിന്ന് ഈ സ്കൂൾ മാത്രം തുറന്നില്ല!, കാരണം രക്ഷിതാക്കളുടെ പ്രതിഷേധം : തിരൂർ എ.എം.എൽ.പി സ്‌കൂൾ വിശേഷങ്ങൾ

ഒരു ഇടവേളയ്‌ക്ക് ശേഷം സ്‌കൂൾ തുറക്കുമ്പോൾ, അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രക്ഷകർത്താക്കൾ രാവിലെ സ്‌കൂളിലെത്തിയത്. എന്നാൽ, അവർ സ്‌കൂളിൽ കണ്ട കാഴ്ച എല്ലാ പ്രതീക്ഷകളെയും വിഫലമാക്കി.

മലപ്പുറം : സംസ്ഥാന വ്യാപകമായി ഇന്ന് സ്‌കൂൾ തുറന്നപ്പോൾ അദ്ധ്യയനം ആരംഭിക്കാൻ കഴിയാതെ തിരൂർ എ.എം.എൽ.പി സ്‌കൂൾ. രക്ഷിതാക്കളുടെ പ്രതിഷേധം മൂലമാണ് സ്കൂൾ തുറക്കാൻ സാധിക്കാഞ്ഞത്. എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന സ്‌കൂളിൽ ഇതുവരെയും അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്ന് കണ്ടതോടെ, രക്ഷിതാക്കൾ തന്നെ അദ്ധ്യയനം തടസ്സപ്പെടുത്തുകയായിരുന്നു.

Also read: ‘മിഷൻ ബാബു’ ഇൻസ്റ്റഗ്രാമിൽ 30 ലക്ഷം വ്യൂ കടന്നു : അഭിനന്ദനവുമായി ദൗത്യസേനാ മേധാവി രംഗത്ത്

ഇന്നു രാവിലെ, അധികൃതരുടെ അനാസ്ഥയ്ക്കെതിരെ സ്‌കൂളിന് മുൻപിൽ വെച്ച് രക്ഷിതാക്കൾ പ്രതിഷേധിച്ചു. ഒരു ഇടവേളയ്‌ക്ക് ശേഷം സ്‌കൂൾ തുറക്കുമ്പോൾ, അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രക്ഷകർത്താക്കൾ രാവിലെ സ്‌കൂളിലെത്തിയത്. എന്നാൽ, അവർ സ്‌കൂളിൽ കണ്ട കാഴ്ച എല്ലാ പ്രതീക്ഷകളെയും വിഫലമാക്കി. മേൽക്കൂരയിലെ ഓടുകൾ പൊട്ടി തകർന്ന് നിലത്ത് കിടക്കുന്നു. ചിതലരിച്ച് മേൽക്കൂരയുടെ പല ഭാഗങ്ങളും അടർന്നു വീണ നിലയിലാണ്. കെട്ടിടത്തിന്റെ ശോചനീയമായ അവസ്ഥ കണ്ട രക്ഷിതാക്കൾ ഇന്ന് അദ്ധ്യയനം തുടങ്ങാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സ്‌കൂളിന് മുന്നിൽ പ്രതിഷേധം നടത്തി.

ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകളാണ് തിരൂർ എ.എം.എൽ.പി സ്‌കൂളിൽ പ്രവർത്തിക്കുന്നത്. നാല് ക്ലാസുകളിലുമായി ഇവിടെ ഏകദേശം 50 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button