ThiruvananthapuramKeralaNattuvarthaLatest NewsNews

ആർഎസ്എസ്, ബിജെപി നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും മുഴുവൻ ചാരിറ്റി സ്ഥാപനങ്ങളിലും റെയ്ഡ് നടത്തണം: പോപുലർ ഫ്രണ്ട്

തിരുവനന്തപുരം: ആർഎസ്എസ് കേന്ദ്രങ്ങളിൽനിന്ന് ആയുധങ്ങൾ കണ്ടെടുക്കുന്നതും നേതാക്കൾ പരസ്യമായി തോക്കുൾപ്പടെയുള്ള ആയുധ പ്രദർശനം നടത്തുന്നതും സമീപകാലത്ത് വർധിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ ആർഎസ്എസ്, ബിജെപി നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും സേവാഭാരതി ഉൾപ്പെടെ അവരുടെ നിയന്ത്രണത്തിലുള്ള മുഴുവൻ ചാരിറ്റി സ്ഥാപനങ്ങളിലും റെയ്ഡ് നടത്തണമെന്നും ആവശ്യപ്പെട്ട് പോപുലർ ഫ്രണ്ട്.

കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയായ ആർഎസ്എസിനെ നിലയ്ക്കു നിർത്താൻ ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് തയാറാവണമെന്നും തലശ്ശേരിയിൽ സിപിഎം പ്രവർത്തകനായ ഹരിദാസിനെ ആർഎസ്എസുകാർ വെട്ടിക്കൊലപ്പെടുത്തിയത് അപലപനീയമാണെന്നും പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പികെ അബ്ദുൽ ലത്തീഫ് പറഞ്ഞു.

‘കൂട്ടബലാത്സംഗത്തിനിരയായ ശേഷം ഞാനെന്റെ ശരീരം കണ്ടു ഞെട്ടി: കടിയേറ്റ പാടുകളും, പോറലുകളും, കടുത്ത രക്തസ്രാവവും’

‘എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാൻ, സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപ് എന്നിവരെ അടുത്തിടെയാണ് ആർഎസ്എസ് കൊലപ്പെടുത്തിയത്. തുടർച്ചയായി കൊലപാതകങ്ങൾ നടക്കുമ്പോഴും ആഭ്യന്തര വകുപ്പ് തുടരുന്ന അലംഭാവമാണ് വീണ്ടും കൊലക്കത്തിയെടുക്കാൻ ആർഎസ്എസിനെ പ്രേരിപ്പിക്കുന്നത്. കൊലവിളികളും ബോംബ് നിർമാണവും ഉൾപ്പെടെ ആർഎസ്എസ് അക്രമത്തിന് തയാറെടുക്കുന്നതിന്റെ തെളിവുകൾ സഹിതം പുറത്തുവന്നിട്ടും ആഭ്യന്തര വകുപ്പ് തുടരുന്ന നിഷ്‌ക്രിയത്വമാണ് ഹരിദാസിന്റെ കൊലപാതകത്തിൽ കലാശിച്ചത്.’ അബ്ദുൽ ലത്തീഫ് പറഞ്ഞു.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ല: കാരണം വ്യക്തമാക്കി സർക്കാർ

‘വടക്കൻ കേരളത്തിൽ വലിയതോതിൽ ആർഎസ്എസ് ആയുധസംഭരണം നടത്തുകയാണ്. വടകരയിലും പയ്യന്നൂരിലുമായി കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബോംബ് നിർമാണത്തിനിടെ രണ്ട് ആർഎസ്എസ് നേതാക്കൾക്കാണ് പരിക്കേറ്റത്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളും അമ്പലങ്ങളും സേവാകേന്ദ്രങ്ങളുമെല്ലാം ആയുധപ്പുരകളായി മാറുകയാണ്. ഹരിദാസിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ ആഭ്യന്തര വകുപ്പ് നടപടിയെടുക്കണം’. പികെ അബ്ദുൽ ലത്തീഫ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button