Latest NewsNewsIndia

നന്ദി ഹിൽസിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി ഇന്ത്യൻ വ്യോമസേന

ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമായി. ബന്ധുക്കള്‍ക്കൊപ്പം നന്ദി ഹില്‍സ്സ് കാണാനെത്തിയതായിരുന്നു നിഷാങ്ക്.

ബെംഗളുരു: കർണാടകയിലെ നന്ദി ഹിൽസിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി ഇന്ത്യൻ വ്യോമസേന. കോളേജ് വിദ്യാര്‍ത്ഥിയായ 19-കാരന്‍ നിഷാങ്ക് കൗളാണ് കാല്‍വഴുതി വീണ് മലയില്‍ കുടുങ്ങിയത്. കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ അഞ്ച് മണിക്കൂറിന് ശേഷം നിഷാങ്കിനെ രക്ഷിക്കുകയായിരുന്നു.

ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമായി. ബന്ധുക്കള്‍ക്കൊപ്പം നന്ദി ഹില്‍സ്സ് കാണാനെത്തിയതായിരുന്നു നിഷാങ്ക്. വ്യോമസേനയുടെ ഹെലികോപ്റ്ററെത്തിയാണ് യുവാവിനെ പുറത്തേക്ക് എത്തിച്ചത്. ചിക്കബല്ലാപൂർ പൊലീസും വ്യാമസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.

Read Also: അതിര്‍ത്തിയില്‍ ഉത്തരവ് കാത്ത് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ : ഉക്രൈന്‍ വീഴാന്‍ ഇനി പുടിന്‍ വിരല്‍ ഞൊടിക്കേണ്ട താമസം

വ്യോമസേനയുടെ വിമാനമെത്തി അഞ്ച് മണിക്കൂറെടുത്താണ് നിഷാങ്കിനെ പുറത്തെടുത്തത്. ബന്ധുക്കള്‍ക്കൊപ്പം നന്ദി ഹില്‍സ്സ് കാണാനെത്തിയതായിരുന്നു നിഷാങ്ക്. അപകടത്തിൽ നിഷാങ്കിന് പുറകിൽ പരിക്കേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button