CricketLatest NewsNewsSports

ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിലും ഇന്ത്യയ്ക്ക് പരാജയം: ഹർമൻപ്രീത് കൗര്‍ ടീമിന് പുറത്തേക്ക്?

ക്വീൻസ്ടൗൺ: ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിലും ഇന്ത്യൻ വനിതകൾക്ക് പരാജയം. 63 റൺസിനാണ് ആതിഥേയരായ ന്യൂസിലൻഡ് ഇന്ത്യയെ തകർത്തത്. ന്യൂസിലൻഡിന്റെ 191 റൺസ് പിന്തുടർന്ന ഇന്ത്യ 17.5 ഓവറിൽ 128 റൺസിന് എല്ലാവരും കൂടാരം കയറി. 29 പന്തിൽ 52 റൺസെടുത്ത വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷും 30 റൺസെടുത്ത ക്യാപ്റ്റൻ മിതാലി രാജും മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്.

മഴ കാരണം 20 ഓവറായി ചുരുക്കിയ മത്സരത്തിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് ന്യൂസിലൻഡ് 191 റൺസ് നേടിയത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തോറ്റതിനാൽ ഇന്ത്യ പരമ്പര കൈവിട്ടിരുന്നു. പരമ്പരയിലെ അവസാന മത്സരം മറ്റന്നാൾ നടക്കും. അതേസമയം, മോശം ഫോമിലുള്ള മുൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ പുറത്തിരുത്തിയാണ് ഇന്ത്യ ന്യൂസിലൻഡിനെതിരെ നാലാം ഏകദിനത്തിനിറങ്ങിയത്.

Read Also:- ചില നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം!

2017 ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയക്കെതിര 171 റൺസ് എടുത്തതിന് ശേഷമുള്ള 32 ഏകദിന മത്സരങ്ങളിൽ 27.90 ശരാശരിയോടെ വെറും 614 റൺസ് മാത്രമാണ് ഹർമൻപ്രീതിന്‍റെ സമ്പാദ്യം. മൂന്ന് അർധസെഞ്ചുറി മാത്രമാണ് ഇക്കാലയളവിൽ ഹർമൻപ്രീത് നേടിയത്. ഇതോടെ, ഹർമൻപ്രീതിന്‍റെ ടീമിലെ സ്ഥാനത്തിനും ഇളക്കം തട്ടിത്തുടങ്ങിയെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button