Latest NewsUAENewsInternationalGulf

യുഎഇയിൽ മൂടൽമഞ്ഞ്: ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

അബുദാബി: യുഎഇയിൽ മൂടൽമഞ്ഞ്. വിവധ പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ അജീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റോഡുകളിലെ ദൃശ്യപരത കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകാൻ അധികൃതർ തീരുമാനിച്ചത്.

Read Also: ജപ്പാനെ മറികടക്കും: 2030ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് മുകേഷ് അംബാനി

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ് അനുസരിച്ച് ബുധനാഴ്ച രാത്രി 11 മണി മുതൽ വ്യാഴാഴ്ച രാവിലെ 9:30 വരെ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. അതേസമയം വേഗത കുറച്ച് സുരക്ഷിതമായ ഡ്രൈവിംഗ് നടത്തണമെന്ന് ഡ്രൈവർമാരോട് പോലീസ് നിർദ്ദേശിച്ചു. വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

ഹെവി വാഹനങ്ങൾ, ട്രക്കുകൾ, ബസുകൾ എന്നിവ ട്രാഫിക് നിയമങ്ങളും വേഗപരിധിയും പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പു നൽകി. മൂടൽമഞ്ഞുള്ള സാഹചര്യത്തിൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

Read Also: സംസ്ഥാനത്ത് രണ്ടു തൊഴില്‍മേഖലകളില്‍ കൂടി മിനിമം വേതനം പുതുക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button