Latest NewsNewsIndia

ജപ്പാനെ മറികടക്കും: 2030ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് മുകേഷ് അംബാനി

ഡൽഹി: വരുന്ന എട്ട് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി. 2030ൽ ജപ്പാനെ മറികടന്ന് ഇന്ത്യ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും ഏഷ്യ ഇക്കണോമിക് ഡയലോഗിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ഗ്രീൻ എനർജി കയറ്റുമതിയിൽ ഇന്ത്യ വൻശക്തിയാകുമെന്നും, അടുത്ത 20 വർഷത്തിനുള്ളിൽ 500 ബില്യൻ ഡോളറിന് മുകളിൽ ശുദ്ധ ഊർജ കയറ്റുമതി നടക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. ‘ഗ്രീൻ, ക്ലീൻ ഊർജരംഗത്ത് സ്വയംപര്യാപ്തത നേടുന്നത് ഇന്ത്യയെ ആഗോളശക്തിയാക്കും. ഒരുപാട് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ഈ ഊർജമാറ്റം 21ാം നൂറ്റാണ്ടിൽ ജിയോപൊളിറ്റിക്കൽ പരിവർത്തനമുണ്ടാക്കും’. അംബാനി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button