ThiruvananthapuramKeralaNattuvarthaLatest NewsNews

‘ഒരു കഥാപാത്രത്തിന് ജീവനേകാൻ ശബ്ദം മാത്രം മതിയെന്നു തെളിയിച്ച നാരായണി’: ആർ ബിന്ദു

തിരുവനന്തപുരം: അന്തരിച്ച നടി കെപിഎസി ലളിതയെ അനുസ്മരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള പങ്കായമായിട്ടാണ് കെ.പി.എ.സി ലളിത കല ചെയ്യാൻ ഇറങ്ങുന്നതെന്നും ഇതിഹാസതുല്യമായ പെൺ കലാജീവിതം എന്നു തന്നെ അതിനെ വിളിക്കണമെന്നും മന്ത്രി പറയുന്നു.

ഒരു കഥാപാത്രത്തിന് ജീവനേകാൻ ശബ്ദം മാത്രം മതിയെന്നു തെളിയിച്ച നാരായണി (മതിലുകൾ) മാത്രം മതി ആ ജന്മം അഭിനയകലയ്ക്ക് വേണ്ടി മാത്രമായിരുന്നുവെന്ന് എക്കാലവും ഓർക്കാനെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

മന്ത്രി ഡോ. ആർ. ബിന്ദുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

അല്ല, ആണുങ്ങൾക്ക് കാണാൻ പാടില്ലാത്തത് ഇവനെങ്ങനെ കണ്ടു: മത പണ്ഡിതനു നേരെ വിമർശനവുമായി ജസ്‌ല മാടശ്ശേരി

ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള പങ്കായമായിട്ടാണ് കെ.പി.എ.സി ലളിത കല ചെയ്യാൻ ഇറങ്ങുന്നത്. ഒരു പെണ്ണിന് ഇന്നുപോലും എളുപ്പമല്ലാത്ത തിരഞ്ഞെടുപ്പാണ് ജീവിതത്തിനുവേണ്ടി കല തിരഞ്ഞെടുക്കുകയെന്നത്. അക്കാലത്ത് ആ വഴി കണ്ടെത്തിയെന്നു മാത്രമല്ല, കലാപ്രവർത്തനത്തിൽ പൂർണ്ണസമർപ്പണം കൊണ്ട് അവർ അദ്വിതീയയാവുകയും ചെയ്തു. ഇതിഹാസതുല്യമായ പെൺ കലാജീവിതം എന്നുതന്നെ അതിനെ വിളിക്കണം.

തികവാർന്ന കഥാപാത്രങ്ങൾ. അവർക്കല്ലാതെ മറ്റാർക്കും ചെയ്യാനാവാത്തതെന്നു കരുതിപ്പോകുന്ന എണ്ണമറ്റ വേഷങ്ങൾ. ഒരു കഥാപാത്രത്തിന് ജീവനേകാൻ ശബ്ദം മാത്രം മതിയെന്നു തെളിയിച്ച നാരായണി (മതിലുകൾ) മാത്രം മതി ആ ജന്മം അഭിനയകലയ്ക്ക് വേണ്ടി മാത്രമായിരുന്നുവെന്ന് എക്കാലവും ഓർക്കാൻ. വിട, പ്രിയങ്കരിയായ അഭിനേത്രീ..

shortlink

Related Articles

Post Your Comments

Related Articles


Back to top button