Latest NewsNewsInternational

ഉക്രൈയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയുള്ള റഷ്യന്‍ നഗരത്തില്‍ യുദ്ധസന്നാഹം

തെളിവായി ഉപഗ്രഹ ചിത്രങ്ങള്‍

കീവ്: റഷ്യന്‍ സൈന്യം ഉക്രൈന്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് അമേരിക്ക. യുഎസ് ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയായ മാക്‌സര്‍ പുറത്തുവിട്ട ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളിലാണ് യുദ്ധത്തിനായി സജ്ജമായ റഷ്യന്‍ സൈനിക വിന്യാസം തെളിയുന്നത്. പടിഞ്ഞാറന്‍ ബെലാറൂസ്, ഉക്രൈയ്ന്‍ അതിര്‍ത്തിക്കു സമീപമുള്ള തെക്കന്‍ റഷ്യ എന്നിവിടങ്ങളിലെ സൈനിക വിന്യാസത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.

Read Also : രക്തസാക്ഷികളെ പാർട്ടിയ്ക്ക് ആവശ്യമുണ്ട്, പാർട്ടിയ്ക്ക് വളരണം ഉയരണം: വിമർശനവുമായി ആശ ലോറൻസ്

ഉക്രൈയ്ന്‍ അതിര്‍ത്തിയുടെ 20 കിലോമീറ്റര്‍ മാത്രം അകലെയുള്ള റഷ്യന്‍ നഗരം ബെല്‍ഗോ റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു സൈനിക ആശുപത്രി ഇതിനകം സജ്ജമാക്കിയതായി ഉപഗ്രഹ ചിത്രങ്ങള്‍ സ്ഥിരീകരിക്കുന്നു. ബെല്‍ഗോ റോഡിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് നിരവധി ടെന്റുകളും നൂറുകണക്കിന് സൈനിക വാഹനങ്ങളും ചിത്രങ്ങളില്‍ കാണാം.

ഉക്രൈയ്ന്‍ അതിര്‍ത്തിയുടെ 40 കിലോമീറ്റര്‍ മാത്രം അകലെയുള്ള തെക്കന്‍ ബെലാറൂസിലെ എയര്‍ഫീല്‍ഡില്‍ നിരവധി ടെന്റുകളും നൂറുകണക്കിന് സൈനിക വാഹനങ്ങളും വിന്യസിച്ചിരിക്കുന്നതായും വ്യക്തമാണ്. അറ്റാക്ക് എയര്‍ക്രാഫ്റ്റുകള്‍, ഫൈറ്റര്‍ ജെറ്റുകള്‍, ഹെലികോപ്റ്ററുകള്‍, കവചിത വാഹനങ്ങള്‍ തുടങ്ങിയവ മേഖലയെ ലക്ഷ്യമാക്കി നീങ്ങുന്നതും മാക്‌സര്‍ പുറത്തുവിട്ട ചിത്രങ്ങള്‍ സ്ഥിരീകരിക്കുന്നു.

റഷ്യയ്ക്ക് പുറത്ത് സൈന്യത്തെ ഉപയോഗിക്കാന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് റഷ്യന്‍ പാര്‍ലമെന്റ് അനുമതി നല്‍കിയതോടെയാണ് സൈനിക നീക്കം വേഗത്തിലായത്. ഉക്രൈയ്ന്‍ പ്രതിസന്ധിക്കു പരിഹാരം കാണാനുള്ള ശ്രമങ്ങളെ വെല്ലുവിളിച്ചുള്ള റഷ്യയുടെ നടപടി ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

shortlink

Post Your Comments


Back to top button