Latest NewsUAENewsInternationalGulf

വാട്സ് ആപ്പ് വഴി ജനന സർട്ടിഫിക്കറ്റ് നൽകും: നടപടികൾ ആരംഭിച്ച് യുഎഇ ആരോഗ്യ മന്ത്രാലയം

അബുദാബി: യുഎഇയിൽ ഇനി മുതൽ വാട്ട്‌സ് ആപ്പ് വഴി ജനന സർട്ടിഫിക്കറ്റ് നൽകും. ഇതിനായുള്ള നടപടികൾ അധികൃതർ ആരംഭിച്ചു. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയിലെ പൗരന്മാർക്കും രാജ്യത്തെ താമസക്കാർക്കും വാട്ട്സ് ആപ്പിലൂടെ തങ്ങളുടെ കുഞ്ഞുങ്ങളുടെ ജനന സർട്ടിഫിക്കറ്റ് ലഭിക്കും.

Read Also: എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് രഹസ്യവിവരം ചോര്‍ത്തി നല്‍കിയ സംഭവം : പി.കെ അനസിനെ പൊലീസില്‍ നിന്ന് പിരിച്ചുവിട്ടു

നൂതന സംവിധാനങ്ങളും അന്തർദേശീയ മികച്ച രീതികളും അടിസ്ഥാനമാക്കിയുള്ള സുഗമവും ലളിതവുമായ രീതി ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കുന്നത് എളുപ്പമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വാട്ട്സ് ആപ്പിലൂടെ ജനന സർട്ടിഫിക്കറ്റുകൾ നൽകുന്നത് ഉപഭോക്താക്കൾക്ക് വളരെ പ്രയോജനപ്രദമാണെന്നാണ് വിലയിരുത്തൽ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനം ഉപയോഗപ്പെടുത്തിയായിരിക്കും ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുക.

Read Also: ആരെയും കണ്ണീരു കുടിപ്പിച്ച് കെ റെയിൽ പദ്ധതി നടപ്പാക്കില്ല, കേരളം വികസന രംഗത്ത് പുതിയ മാത്യക സൃഷ്ടിക്കുന്നു: കോടിയേരി

shortlink

Related Articles

Post Your Comments

Related Articles


Back to top button