KeralaLatest NewsNews

ടൂറിസം മേഖലയിലെ വാസ്തുദോഷം മാറ്റാൻ മന്ത്രിയറിയാതെ 40 ലക്ഷത്തിന്‍റെ മോടിപിടിപ്പിക്കൽ

തി​രു​വ​ന​ന്ത​പു​രം: ടൂറിസം മേഖലയിലെ വാസ്തുദോഷം മാറ്റാൻ മന്ത്രിയറിയാതെ 40 ലക്ഷത്തിന്‍റെ മോടിപിടിപ്പിക്കൽ നടന്നെന്ന് ആരോപണം. കോ​വി​ഡ്​ കാലത്ത് വന്ന നഷ്ടവും അതിന് ശേഷമുള്ള പ്രതിസന്ധിയും മറികടക്കാനാണ് ടൂ​റി​സം ഡ​യ​റ​ക്ട​റേ​റ്റി​ല്‍ 40 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട്​ ഓ​ഫി​സ്, സ​ന്ദ​ര്‍​ശ​ക മു​റി​ക​ള്‍ എന്നിവ ഫൈ​വ് സ്റ്റാ​ര്‍ സ്യൂ​ട്ടാ​ക്കി മോ​ടി​പി​ടി​പ്പി​ക്കു​ന്നത്.

Also Read:കളക്ടറേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് : കണ്ണൂർ സ്വദേശിനി അറസ്റ്റിൽ

മുറി മനോഹരമാക്കാനു​ള്ള ഫ​ണ്ട്​ ടൂ​റി​സം കെ​ട്ടി​ട​ങ്ങ​ളു​ടെ മോ​ടി​പി​ടി​പ്പി​ക്ക​ല്‍ ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തിയാണ് പ​ണം അ​നു​വ​ദി​ച്ചത്. ടൂ​റി​സം മ​ന്ത്രി​യു​ടെ അ​റി​വോ അ​നു​മ​തി​​യോ ഇ​ല്ലാ​തെയാണ് ടൂറിസം ഡ​യ​റ​ക്ട​ര്‍ ഇത്തരത്തിൽ ഒരു ന​ട​പ​ടി കൈ​ക്കൊ​ണ്ട​തെന്ന് ആരോപണത്തിൽ പറയുന്നു.

കാ​ലാ​കാ​ല​ങ്ങ​ളാ​യി ടൂ​റി​സം വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സി​ല്‍ ഇ​രി​ക്കു​ന്ന ദി​ശ ശ​രി​യ​ല്ല എന്ന വിശ്വാസം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി ജ്യോ​ത്സ്യ​ന്‍റെ ഉ​പ​ദേ​ശ പ്ര​കാ​ര​മാ​ണ് മു​റി​യു​ടെ ദി​ശ ത​ന്നെ മാ​റ്റി​യ​തെ​ന്ന്​ വ​കു​പ്പ്​ വൃ​ത്ത​ങ്ങ​ള്‍ ആ​രോ​പി​ക്കു​ന്നു. ഊ​രാ​ളു​ങ്ക​ല്‍ സ​ര്‍​വി​സ്​ ​സൊ​സൈ​റ്റി​യാ​ണ്​ മോ​ടി​പി​ടി​പ്പി​ക്ക​ല്‍ ജോ​ലി​ക​ള്‍ ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button