KannurKeralaLatest News

പിതാവിനൊപ്പം വീട്ടിലെത്തി: മദ്യലഹരിയിൽ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കോഴിക്കോട് ചേവായൂരിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ കുട്ടികളിൽ ഒരാളിനെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

കണ്ണൂർ: മദ്യലഹരിയിൽ ബാലികയുടെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. നാറാത്ത് മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് യുവനേതാവുമായ കണ്ണാടിപ്പറമ്പിലെ അസീബിനെ(36)യാണ് ടൗണ്‍ സ്റ്റേഷന്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ നവംബർ 21ന് രാത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവിനൊപ്പം മദ്യലഹരിയില്‍ വീട്ടിലെത്തിയ ഇയാള്‍ 16 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

കോഴിക്കോട് ചേവായൂരിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ കുട്ടികളിൽ ഒരാളിനെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തെ തുടര്‍ന്ന് ആരോടും പറയാതെ പെണ്‍കുട്ടി നാട്ടില്‍ നിന്നും പോവുകയും പിന്നീട് പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും കൗണ്‍സിലിംഗിന് വിധേയമാക്കുകയുമായിരുന്നു. അപ്പോഴാണ് പീഡനവിവരം പുറത്തു വന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് കണ്ണാടിപ്പറമ്പില്‍ വച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ജനുവരി 26ന് ആണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറുപെണ്‍കുട്ടികളെ കാണാതായത്. കാണാതായ കുട്ടികളെ പിന്നീട് ബെംഗളൂരുവിലെ മടിവാളയിൽ കണ്ടെത്തിയിരുന്നു. മടിവാളയില്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലിൽ വച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്.തിരിച്ചറിയല്‍ രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പെണ്‍കുട്ടികളെ തടഞ്ഞുവെക്കുകയും പോലീസിലറിയിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button