ErnakulamKeralaNattuvarthaLatest NewsNews

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസ് : ഡോക്ടര്‍ പിടിയിൽ

ആലുവ എടത്തല സ്വദേശി ഹരികുമാര്‍ ആണ് പിടിയിലായത്

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റിൽ. ആലുവ എടത്തല സ്വദേശി ഹരികുമാര്‍ ആണ് പിടിയിലായത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ഡോക്ടര്‍ യുവതിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും മൊബൈല്‍ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് ഇവ ഉപയോഗിച്ച്‌ യുവതിയെ ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു.

Read Also : അല്ല, ആണുങ്ങൾക്ക് കാണാൻ പാടില്ലാത്തത് ഇവനെങ്ങനെ കണ്ടു? പടച്ചവൻ പ്രത്യേക ഇളവ് കൊടുത്തോ? ജസ്ല മാടശേരി

ഇതേത്തുടര്‍ന്ന് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button