Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ: സന്ദർശകരുടെ എണ്ണം ഈ ആഴ്ച്ച 15 മില്ല്യൺ കടക്കും

ദുബായ്: എക്‌സ്‌പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം 15 മില്ല്യണിലേക്ക് അടുക്കുന്നു. എക്‌സ്‌പോ വേദി സന്ദർശിച്ചവരുടെ എണ്ണം ഈ ആഴ്ച്ച 15 മില്ല്യൺ കടക്കും. ഫെബ്രുവരി 21 ലെ കണക്കനുസരിച്ച് 14,719,277 പേരാണ് എക്‌സ്‌പോ വേദി സന്ദർശിച്ചത്. വെർച്വൽ സംവിധാനങ്ങളിലൂടെ എക്‌സ്‌പോ 2020 ദുബായ് സന്ദർശിച്ചവരുടെ എണ്ണം 145 ദശലക്ഷം കടന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: യുക്രെയ്നിൽ അടിയന്തരാവസ്ഥ: വൻതോതിൽ മിസൈലാക്രമണം നടത്തി, വ്യോമാതിർത്തി അടച്ച് റഷ്യ

കഴിഞ്ഞ ആറാഴ്ച്ചയ്ക്കിടെ ആഭ്യന്തര സന്ദർശനങ്ങളിൽ 128 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സന്ദർശനങ്ങളിൽ 19 ശതമാനം വർധനവാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ച്ച എക്‌സ്‌പോ വേദിയിലേക്കുള്ള പ്രതിവാര സന്ദർശനങ്ങളുടെ എണ്ണം ഒരു ദശലക്ഷം കടന്നിരുന്നു. എക്‌സ്‌പോ ആരംഭിച്ചശേഷം ആദ്യമായാണ് പ്രതിവാര സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷം കടക്കുന്നത്. വരും ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.

നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള 190 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് സ്വാഗതം ചെയ്തത്. 2022 മാർച്ച് 31 നാണ് ദുബായ് എക്സ്പോ 2020 അവസാനിക്കുന്നത്.

Read Also: അല്ല, ആണുങ്ങൾക്ക് കാണാൻ പാടില്ലാത്തത് ഇവനെങ്ങനെ കണ്ടു? പടച്ചവൻ പ്രത്യേക ഇളവ് കൊടുത്തോ? ജസ്ല മാടശേരി

shortlink

Related Articles

Post Your Comments

Related Articles


Back to top button