Latest NewsNewsInternationalKuwaitGulf

സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ചു: രണ്ടു പേർക്ക് തടവു ശിക്ഷ വിധിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച രണ്ടു പേർക്ക് തടവു ശിക്ഷ വിധിച്ച് കുവൈത്ത്. അബ്ദുല്ല അൽ സാലിഹ്, മൊസാബ് അൽ ഫൈലക്വി എന്നിവർക്കാണ് കുവൈത്ത് തടവ് ശിക്ഷ വിധിച്ചത്. അബ്ദുല്ല അൽ സാലിഹിന് പത്ത് വർഷം തടവും മൊസാബ് അൽ ഫൈലക്വിയ്ക്ക് അഞ്ച് വർഷം ജയിൽ ശിക്ഷയുമാണ് കോടതി വിധിച്ചത്.

Read Also: ഉക്രെയ്ൻ യുദ്ധം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുടിനുമായി ചർച്ച നടത്തും, ഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ടത് റഷ്യ

കുവൈത്തിലെ നീതിന്യായ വ്യവസ്ഥയെ അപമാനിച്ചു, രാജ്യത്തെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ബോധപൂർവ്വമാണ് ഇവർ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ ആഭ്യന്തര സാഹചര്യത്തെക്കുറിച്ച് തെറ്റായ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ അറിയിച്ചിരുന്നത്. ജുഡീഷ്യറിയെ അപമാനിച്ചത് ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ വിചാരണ പൂർത്തിയാക്കിയാണ് കുവൈത്ത് ക്രിമിനൽ കോടതി രണ്ട് കേസുകളിലും വിധി പ്രസ്താവം നടത്തിയത്.

Read Also: കിടപ്പിലായ ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ദേഹാസ്വസ്ഥ്യത്തെ തുടർന്ന് മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button