KeralaLatest NewsNews

ഡിസ്റ്റിലറികളും ബ്രുവറികളും അനുവദിച്ചതിലെ ക്രമക്കേട്: രമേശ് ചെന്നിത്തലയോട് തെളിവ് ചോദിച്ച് വിജിലൻസ് കോടതി

അബ്കാരികളെ സഹായിക്കാൻ കേരളാ സർക്കാർ ചട്ടവിരുദ്ധമായി അനുമതി നല്കിയതാണെന്ന് ആരോപിച്ചു കൊണ്ടാണ് രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസ്റ്റിലറികളും ബ്രുവറികളും അനുവദിച്ചതിൽ ക്രമക്കേട് നടന്നുവെന്ന ഹർജിയിൽ, നേരിട്ട് ഹാജരായി തെളിവ് സമർപ്പിക്കാൻ വിജിലൻസ് കോടതി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് നിർദ്ദേശിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ബ്രുവറികളും ഡിസ്റ്റിലറികളും പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയത്. എന്നാൽ. അഴിമതി ആരോപണം ഉയർന്നതോടെ സർക്കാർ അനുമതി പിൻവലിച്ചിരുന്നു.

Also read: ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തിയ മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യയിൽ പറന്നിറങ്ങി: അവസാന വിമാനം അടുത്തയാഴ്ച എത്തും

അബ്കാരികളെ സഹായിക്കാൻ കേരളാ സർക്കാർ ചട്ടവിരുദ്ധമായി അനുമതി നല്കിയതാണെന്ന് ആരോപിച്ചു കൊണ്ടാണ് രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ എന്നിവർക്കെതിരെയാണ് ചെന്നിത്തല ഹർജി നൽകിയത്. അന്വേഷണത്തിനായി മുൻകൂർ അനുമതി ആവശ്യപ്പെട്ട് നൽകിയ കത്ത് ഗവർണർ തള്ളിയതിനു പിന്നാലെയാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്.

ജനപ്രതിനിധികള്‍ക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം നടത്തുന്നതിന് സർക്കാർ അനുമതി വേണമെന്ന, അഴിമതി നിരോധന നിയമത്തിലെ ഭേദഗതി നിലവിൽ വരുന്നതിന് മുൻപാണ് സർക്കാർ ബ്രുവറികള്‍ അനുവദിച്ചതെന്ന് അദ്ദേഹം കോടതിയിൽ വാദിച്ചിരുന്നു. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്ന ചെന്നിത്തലയുടെ അപേക്ഷ കോടതി തൽക്കാലത്തേക്ക് അനുവദിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button