CricketLatest NewsNewsSports

ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ലോക റെക്കോര്‍ഡ്: ബംഗ്ലാദേശിന് തകർപ്പൻ ജയം

ചിറ്റഗോംഗ്: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിന് തകർപ്പൻ ജയം. ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 174 റണ്‍സടിച്ച് അഫിഫ് ഹൊസൈനും മെഹ്ദി ഹസനും ചേര്‍ന്നാണ് ബംഗ്ലാദേശിന് ജയം സമ്മാനിച്ചത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡും ഇതോടെ ഇരുവരും പേരിലാക്കി.

അഫ്ഗാനിസ്ഥാൻ ഉയർത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 45-6 എന്ന നിലയില്‍ തകർന്നടിഞ്ഞു. എന്നാൽ, ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ അഫിഫും ഹസനും ചേർന്ന് പതിയെ താളം വീണ്ടെടുത്ത് ടീമിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. താരമത്യേന ചെറിയ വിജയ ലക്ഷ്യമായിരുന്നെങ്കിലും അഫ്ഗാന്‍ പേസര്‍ ഫസല്ല ഫാറൂഖിക്ക് മുമ്പില്‍ തുടക്കത്തിലെ ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു.

Read Also:- യൂറോപ്പ ലീഗ്: ബാഴ്സലോണയ്ക്ക് ഇന്ന് ജീവൻ മരണപ്പോരാട്ടം

പതിമൂന്നാം റണ്‍സില്‍ ഓപ്പണര്‍ ലിറ്റണ്‍ ദാസിലൂടെ(1) ആദ്യ വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിന് തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ തമീം ഇക്ബാലിനെയും(8) നഷ്ടമായി. മുന്‍ നായകന്‍ ഷാക്കിബ് അല്‍ഹസന്‍(10), മുഷ്ഫീഖുര്‍ റഹീം(3), യാസിര്‍ അലി(0), മെഹമ്മദുള്ള(8) എന്നിവരെ കൂടി നഷ്ടമാവുമ്പോള്‍ ബംഗ്ലാദേശ് സ്കോര്‍ 11.2 ഓവറില്‍ 45-6 എന്ന നിലയിലായിരുന്നു. പുറത്താവാതെ ആഫിഫ് ഹൊസൈന്‍ 93 റൺസും, മെഹ്ദി ഹസൻ 81 റൺസും സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തു. മെഹ്ദി ഹസനാണ് കളിയിലെ താരം.

shortlink

Post Your Comments


Back to top button