Latest NewsNewsFoodLife Style

ബ്രെഡ് കൊണ്ട് തയ്യാറാക്കാം ഹല്‍വ

വളരെ എളുപ്പത്തിൽ വീട്ടില്‍ ബ്രെഡ് കൊണ്ട് ഒരു അടിപൊളി ഹല്‍വ തയ്യാറാക്കി നോക്കാം.

ആവശ്യമായ സാധനങ്ങൾ

ബ്രഡ് – 10 സ്ലൈസ്

പഞ്ചസാര-(ആവശ്യത്തിന്)

വെള്ളം-അര കപ്പ്

ഏലയ്ക്ക പൊടി-5 എണ്ണം

നെയ്യ് – ബ്രഡ് ടോസ്റ്റ് ചെയ്യാന്‍

Read Also : ‘മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നടന്ന കൊള്ളയെയും മുഖ്യമന്ത്രി ന്യായീകരിക്കുന്നു’:വി. ഡി സതീശൻ

തയ്യാറാക്കുന്ന വിധം

ഒരു പാനെടുത്ത് അതിൽ അൽപം നെയ്യ് ഒഴിച്ച്‌ ബ്രഡ് സ്ലൈസ് ഒരൊന്നായി രണ്ട് വശവും ബ്രൗണ്‍ കളര്‍ ആകുന്നത് വരെ ടോസ്റ്റ് ചെയ്തെടുക്കുക. പഞ്ചസാരയും വെള്ളവും ചേര്‍ത്തു തിളപ്പിക്കുക. പഞ്ചസാര നന്നായി അലിഞ്ഞു കഴിയുമ്പോള്‍ ടോസ്റ്റ് ചെയ്ത ബ്രഡ് മുറിച്ചു ഇട്ട് കൊടുക്കുക. ശേഷം നന്നായി ഇളക്കി കൊടുക്കുക.

വെള്ളം വറ്റി എണ്ണ തെളിഞ്ഞു പാത്രത്തില്‍ നിന്നും വിട്ട് വന്ന് തുടങ്ങുമ്പോള്‍ ഏലയ്ക്ക പൊടി ചേര്‍ത്തു തീ അണയ്ക്കുക. ശേഷം നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റുക. മുകളിൽ നട്സുകള്‍ ഉപയോഗിച്ച്‌ അലങ്കരിക്കാവുന്നതാണ്. തുടർന്ന് തണുത്ത് സെറ്റായി കഴിഞ്ഞാല്‍ മുറിച്ച് ഉപയോ​ഗിക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button