Latest NewsNewsFood & CookeryLife Style

ബീറ്റ്റൂട്ട് കൊണ്ടൊരു കിടിലൻ പുട്ട് ഉണ്ടാക്കിയാലോ?

കേരളീയരുടെ ഒരു പ്രധാ‍ന പ്രാതൽ വിഭവമാണ് പുട്ട്. അരിപ്പൊടി കൂടാതെ ഗോതമ്പ് പൊടിയും റവയും ഉപയോഗിച്ചാണ് ഭൂരിഭാഗം ആൾക്കാരും പുട്ട് ഉണ്ടാക്കുന്നത്. ചിലർ മരച്ചീനിപ്പൊടിയും ഉപയോഗിക്കാറുണ്ട്. എന്നാൽ ബീറ്റ്റൂട്ട് കൊണ്ട് നിങ്ങൾ പുട്ട് ഉണ്ടാക്കിയിട്ടുണ്ടോ. വളരെ ഹെൽത്തിയും ടേസ്റ്റിയുമായ ബീറ്റ്റൂട്ട് പുട്ട് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ?

ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ:

ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തെടുത്തത് ഒരു കപ്പ്
പുട്ടുപൊടി രണ്ട് കപ്പ്
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം:

ഗ്രേറ്റ് ചെയ്തെടുത്ത ബീറ്റ്റൂട്ട് മിക്സിയില്‍ അരച്ചെടുക്കുക. ഇത് പുട്ടുപൊടിയും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. തുടര്‍ന്ന് സാധാരണ പുട്ടുണ്ടാക്കുന്നവിധം പുട്ട് തയ്യാറാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button