Latest NewsNewsLife Style

മുഖം തിളങ്ങാൻ ബീറ്റ്റൂട്ട് മാജിക്… അറിയാം ഈ സ്കിൻ കെയർ ടിപ്സ്

അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഒരു റൂട്ട് വെജിറ്റബിളാണ് ബീറ്റ്റൂട്ട്. ഇത്, സൗന്ദര്യ സംങക്ഷണത്തിനായി ഉപയോ​ഗിച്ച് വരുന്നു. ചർമ്മത്തിലെ നിറവ്യത്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വരകളും ചുളിവുകളും കുറയ്ക്കുന്നതിനും മുഖക്കുരു പ്രശ്നങ്ങൾ തടയാനുമെല്ലാം ബീറ്റ്‌റൂട്ട് സഹായകമാണ്.

ബീറ്റ്റൂട്ടിൽ ബീറ്റാലൈൻസ് എന്ന പിഗ്മെന്റുകൾ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് വീക്കം തടയുന്ന ഗുണങ്ങളുണ്ടെന്ന് പറയപ്പെടുന്നു. അതായത് മുഖക്കുരുവിന് ചുറ്റുമുള്ള ചൊറിച്ചിലും വീക്കവും കുറയ്ക്കാൻ ബീറ്റ്‌റൂട്ടിന് കഴിയും. ബീറ്റ്‌റൂട്ട് ജ്യൂസിൽ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചുളിവുകൾ, കറുത്ത പാടുകൾ, വാർദ്ധക്യത്തിന്റെ മറ്റ് ലക്ഷണങ്ങൾ എന്നിവ കുറയുന്നത് ഉൾപ്പെടെയുള്ള മെച്ചപ്പെട്ട ചർമ്മ ആരോഗ്യത്തിന് സഹായകമാണ്.

ബീറ്റ്റൂട്ടിൽ നാരുകൾ, വിറ്റാമിൻ സി, അമിനോ ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ ലൈക്കോപീൻ, സ്ക്വാലീൻ എന്നിവ ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും ചുളിവുകൾ അകറ്റുകയും നേർത്ത വരകൾ കുറയ്ക്കുകയും ചെയ്യുന്നു.

മുഖസൗന്ദ​ര്യത്തിന് ബീറ്റ്റൂട്ട് രണ്ട് രീതിയിൽ ഉപയോ​ഗിക്കാം…

മുഖത്തിന് നിറം കൂട്ടുന്നതിന് ബീറ്റ്റൂട്ട് ജ്യൂസാക്കി മുഖത്തിടുക. 10–15 മിനിറ്റിന്ശേഷം ഇത് കഴുകി കളയാം. ബീറ്റ്റൂട്ടിലുള്ള വിറ്റാമിൻ സി ചർമത്തിന്റെ പിഗ്മെന്റേഷൻ തടയും. ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇങ്ങനെ ചെയ്യുന്നത് സഹായകരമാണ്.

അൽപം ബീറ്റ്റൂട്ട് ജ്യൂസിൽ രണ്ട് സ്പൂൺ തൈര്, കുറച്ച് ആൽമണ്ട് ഓയിൽ എന്നിവ ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ശേഷം നന്നായി മസാജ് ചെയ്യുക. 15–20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button