KeralaLatest News

തിരുവനന്തപുരം നഗരത്തെ നടുക്കി പട്ടാപ്പകൽ വീണ്ടും കൊലപാതകം

തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച് പട്ടാപ്പകൽ വീണ്ടും കൊലപാതകം. തമ്പാനൂരിലെ ‘സിറ്റി ടവർ’ ഹോട്ടലിലെ റിസപ്‌ഷനിസ്റ്റിനെയാണ് ബൈക്കിൽ വന്ന ആൾ വെട്ടിക്കൊന്നത്. തമിഴ്നാട് സ്വദേശിയായ അയ്യപ്പനെയാണ് വെട്ടിക്കൊന്നത്. സംഭവ സമയത്ത് റൂം ബോയ് വേസ്റ്റ് കളയാൻ വേണ്ടി പോയെന്നാണ്‌ മൊഴി.

രാവിലെ എട്ടരയോടെയാണ് കൊലപാതകം നടന്നത്. ഹോട്ടല്‍ റിസപ്ഷനിലെ കസേരയില്‍ ഇരിക്കുകയായിരുന്നു അയ്യപ്പന്‍. ഈ സമയം ബൈക്കിലെത്തിയ ആള്‍ ഹോട്ടലിലേക്ക് കടന്ന് വന്ന് കഴുത്ത് പിടിച്ചുവെച്ച് കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെട്ടു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. നാഗർകോവിൽ സ്വദേശിയാണ് കൊല്ലപ്പെട്ട 34 കാരനായ അയ്യപ്പൻ. പോലീസ് കൊലപാതകിക്കായി അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button