Latest NewsNewsInternationalOmanGulf

അനാഥ കുട്ടികൾക്കായുള്ള പണം തട്ടിയെടുത്തു: സർക്കാർ ഉദ്യോഗസ്ഥന് ശിക്ഷ വിധിച്ച് ഒമാൻ

മസ്‌കത്ത്: അനാഥ കുട്ടികൾക്കായുള്ള പണം തട്ടിയെടുത്ത സർക്കാർ ഉദ്യോഗസ്ഥന് ശിക്ഷ വിധിച്ച് ഒമാൻ. അഞ്ച് വർഷം തടവും 12 ലക്ഷം ഒമാനി റിയാൽ പിഴയുമാണ് ഇയാൾക്ക് ശിക്ഷയായി വിധിച്ചത്. ഇയാളെ സർവീസിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു. ഭാവിയിൽ സർക്കാർ ജോലികൾ നേടുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Read Also: 3,581 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

അനാഥർക്കും മറ്റ് കുട്ടികൾക്കും അവകാശപ്പെട്ട പണം തട്ടിയെടുത്ത് തന്റെ വ്യക്തിപരമായ നേട്ടത്തിനായി ദുരുപയോഗം ചെയ്‌തെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു. കള്ളപ്പണവുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും ഇയാൾക്ക് ശിക്ഷ ലഭിച്ചു. അഞ്ച് വർഷം ജയിൽ ശിക്ഷയും 50,000 രൂപ പിഴയുമാണ് ഈ കേസിൽ ഇയാൾക്ക് ലഭിച്ചത്.

Read Also: ഭര്‍ത്താവിന്റെ ബൈക്കില്‍ എംഡിഎംഎ ഒളിപ്പിച്ച് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു: പഞ്ചായത്ത് അംഗമായ ഭാര്യ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button