Latest NewsNewsInternationalGulfQatar

സമാധാന ചർച്ചകളിലൂടെ യുക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കണം: ഖത്തർ അമീർ

ദോഹ: സമാധാന ചർച്ചകളിലൂടെ യുക്രൈൻ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കണമെന്ന് ഖത്തർ അമീർ. യുക്രൈനിൽ സാഹചര്യങ്ങൾ കൂടുതൽ മോശമാകാതെ സമാധാനചർച്ചകളിലൂടെ പ്രതിസന്ധി പരിഹരിക്കാൻ എല്ലാ കക്ഷികളും ശ്രമിക്കണമെന്നാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ആഹ്വാനം ചെയ്തത്.

Read Also: റഷ്യന്‍ ആവശ്യങ്ങള്‍ ന്യായം, സംഘര്‍ഷം വര്‍ധിപ്പിച്ചത് യുഎസിന്റെയും നാറ്റോയുടെയും നടപടി: സിപിഎം

യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി അദ്ദേഹം ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. യുക്രൈനിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹം ഖത്തർ അമീറിനോട് വിശദീകരിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മുൻഗണന നൽകണമെന്നാണ് ഖത്തർ അമീർ നൽകിയ നിർദ്ദേശം. രാജ്യങ്ങളുടെ പരമാധികാരം, സ്വാതന്ത്ര്യം, പ്രാദേശിക സമഗ്രത എന്നിവയോടുള്ള പ്രതിബദ്ധത തുടങ്ങി ഐക്യരാഷ്ട്രസഭയുടെ ഉടമ്പടികളും രാജ്യാന്തര നിയമങ്ങളും പാലിക്കുന്നതിലുള്ള ഖത്തറിന്റെ നിലപാടുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

Read Also: ‘പുടിന്‍ കൊലയാളി’: റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് രാജിവെച്ച് മോസ്‌കോ തിയേറ്റർ ഡയറക്ടർ

shortlink

Related Articles

Post Your Comments

Related Articles


Back to top button