Latest NewsUAEInternationalGulf

ഗ്രീൻപാസ് സംവിധാനം ഒഴിവാക്കാനൊരുങ്ങി അബുദാബി

അബുദാബി: ഗ്രീൻപാസ് സംവിധാനം ഒഴിവാക്കാനൊരുങ്ങി അബുദാബി. യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന ഗ്രീൻ പാസ് നിബന്ധനകൾ, ഇഡിഇ സ്‌കാനർ പരിശോധനകൾ തുടങ്ങിയവ തിങ്കളാഴ്ച്ച മുതൽ ഒഴിവാക്കുമെന്നാണ് അബുദാബി വ്യക്തമാക്കിയത്.

Read Also: വാക്‌സിനേഷൻ പൂർത്തിയാക്കിയ 7 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഗ്രാൻഡ് മോസ്‌കിലേക്ക് പ്രവേശിക്കാം: അനുമതി നൽകി സൗദി

അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി തീരുമാനത്തിന് അംഗീകാരം നൽകി. കോവിഡ് വൈറസ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ജനജീവിതം സാധാരണ രീതിയിലേക്ക് തിരികെ കൊണ്ട് വരുന്നത് ലക്ഷ്യമിട്ടാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.

അതേസമയം, അബുദാബിയിലെ പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഗ്രീൻ പാസ് നിബന്ധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

Read Also: സാവർക്കർ ത്യാഗത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതിരൂപം: ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button