ThiruvananthapuramLatest NewsKeralaNattuvarthaNews

ആംബര്‍ ഗ്രീസും മയക്കുമരുന്നുകളുമായി യുവാവ്​ അറസ്റ്റിൽ

കഴക്കൂട്ടം ചന്തരവിള സ്വദേശി ഗരീബ് (28) ആണ് പിടിയിലായത്

വെഞ്ഞാറമൂട്​: മയക്കുമരുന്നും തിമിം​ഗല ഛർദിലുമായി യുവാവ്​ അറസ്റ്റിൽ. കഴക്കൂട്ടം ചന്തരവിള സ്വദേശി ഗരീബ് (28) ആണ് പിടിയിലായത്.

ശനിയാഴ്ച രാവിലെ 11-ന് ആണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് നാല് കിലോ ആംബര്‍ ഗ്രീസ്, രണ്ട് ഗ്രാം എം.ഡി.എം.എ, 11 ഗ്രാം ഹഷീഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു.

Read Also : ‘ഇന്ത്യ തന്ത്രപരമായ നിശബ്ദതയാണ് പുണരുന്നത്’: അന്തർ ദേശീയ രാഷ്ട്രീയത്തിൽ ഒരൊറ്റ നീതിയെ ഉള്ളൂവെന്ന് അരുൺ കുമാർ

വെമ്പായത്തിന്​ സമീപം കൊപ്പത്ത് വെച്ച് വാമനപുരം എക്‌സൈസ് അധികൃതര്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ലഹരി വസ്തുക്കളടക്കം പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button