Latest NewsIndiaNews

ഇന്ത്യയെ ജഗത് ഗുരുവാക്കുക എന്നതാണ് സര്‍ക്കാറിന്റെ സ്വപ്നം, രാജ്യത്തെ അറിവും മൂല്യവുമുള്ളതാക്കാന്‍ ആഗ്രഹിക്കുന്നു

ഡല്‍ഹി: ഇന്ത്യയെ ജഗത് ഗുരുവാക്കുക എന്നതാണ് ബിജെപി സര്‍ക്കാറിന്റെ സ്വപ്നമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തെ ശക്തവും സമ്പന്നവും അറിവുള്ളതും മൂല്യങ്ങളുള്ളതുമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മറ്റൊരു രാജ്യത്തിന്റെയും ഒരിഞ്ച് ഭൂമി പോലും ആക്രമിക്കുകയോ തട്ടിയെടുക്കുകയോ ചെയ്യാത്ത ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ശക്തി ലോകത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ളതാണെന്നും അത് ആരെയും ഭയപ്പെടുത്താനല്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഇന്ത്യ ഒരു കാലത്ത് വിജ്ഞാനവും ശാസ്ത്രവും ഉള്‍പ്പെടെയുള്ള നിരവധി മേഖലകളില്‍ ലോകത്തില്‍ മുന്‍പന്തിയിലായിരുന്നെന്നും എന്നാല്‍, പുരോഗമനവാദികൾ രാജ്യത്തിന്റെ സാംസ്‌കാരിക മികവിനെ അപകീര്‍ത്തിപ്പെടുത്തുകയും ചോദ്യം ചെയ്യുകയും ചെയ്യുകയാണെന്നും സിംഗ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button