KeralaLatest NewsNews

‘നിന്റെ തന്തയുടെത് അല്ലിത്’ എന്നുപറഞ്ഞ ‘പൊളിയായ’ മലയാളിയോട് പറയാനില്ല, പക്ഷേ മാതൃഭൂമി ന്യൂസ് പൊടിക്ക് അടങ…

ഞാനിവിടെ ഉച്ചത്തിൽ സംസാരിച്ചത് കൊണ്ട് മൂപ്പര് പറയുകയാണ് മിണ്ടരുത്

കീവ്: റഷ്യന്‍ സൈന്യം യുക്രൈനില്‍ പിടിമുറുക്കുകയാണ്. മരണത്തില്‍ നിന്നു രക്ഷനേടാന്‍ കൂട്ടപലായനം നടത്തുകയാണ് മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലുളളവത്. ഇതിനിടെ ഒരു ന്യൂസ് ചാനലിൽ യുക്രൈനില്‍ നിന്നുമുള്ള അവസ്ഥ പങ്കുവയ്ക്കായി എത്തിയ ഒരു മലയാളി നടത്തിയ പരാമർശം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനില്‍ അഭയം തേടിയ മലയാളി ഔസാഫ് ഹുസൈന്‍ എന്ന യുവാവ് ഉറക്കെ സംസാരിക്കുമ്പോൾ ശബ്ദം കുറച്ച്‌ സംസാരിക്കണമെന്ന് യുക്രെയ്ന്‍കാരന്‍ ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതനായ യുവാവ് മാധ്യമപ്രവർത്തകനോട് പറഞ്ഞ മറുപടി നമ്മള്‍ ഉറക്കെ സംസാരിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ലെന്നും നമ്മള്‍ പറയാറുള്ളതുപോലെ ഇത് അവന്റെ തന്തയുടെതല്ലെന്നുമായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. ഈ വിഷയത്തിൽ രജിത് ലീല രവീന്ദ്രൻ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

read also: മലപ്പുറം ബലാത്സംഗം, കേരളത്തിലെ സാംസ്‌കാരിക നായകര്‍ക്ക് ഇപ്പോള്‍ അനക്കമില്ല : കെ.സുരേന്ദ്രന്‍

കുറിപ്പ് പൂർണ്ണ രൂപം

അയാളോട് ഒരാൾ സംസാരിക്കുന്നത് സ്‌ക്രീനിൽ നമുക്ക് കാണാമായിരുന്നു.ശേഷം ക്യാമെറയിലേക്ക് നോക്കി അയാൾ ഇങ്ങനെ പറഞ്ഞു ‘ഈ ഉക്രൈൻസിനു നമ്മൾ ഉച്ചത്തിൽ സംസാരിക്കുന്നത് ഇഷ്ടമല്ല. അവർ വന്നിട്ടിത് പറയും. ഇത് എപ്പോളുമുള്ളതാ. കാര്യമാക്കേണ്ട.’

ഉക്രൈനിൽ ജീവിക്കുന്ന മലയാളി യുവാവ് മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു. യുദ്ധത്തേതുടർന്ന് ഭൂഗർഭ അറയിൽ കഴിയുന്ന ഒരു കൂട്ടം ആളുകളിൽ പെട്ടയാളാണ് ആ മനുഷ്യനും. ‘ശരി’ എന്ന അവതാരകയുടെ സംസാരത്തിനെ തുടർന്ന് അയാളുടെ ശബ്ദം വീണ്ടും ഉയർന്നു. അതിനിടയിൽ ഒരാൾ അടുത്തു വന്നു സംസാരിക്കുന്നതും നമ്മുടെ യുവാവ് പ്രകോപിതനാവുന്നതും സ്‌ക്രീനിൽ കാണാം.
എന്താണ് പ്രശ്നമെന്ന് അവതാരക ആകുലതയോടെ ചോദിക്കുന്നുണ്ട്. അപ്പോൾ അയാളുടെ മറുപടി കൂടുതൽ ഉറക്കെയാണ്.

‘ഞാനിവിടെ ഉച്ചത്തിൽ സംസാരിച്ചത് കൊണ്ട് മൂപ്പര് പറയുകയാണ് മിണ്ടരുത്, സംസാരിക്കണമെങ്കിൽ പുറത്തുപോയി സംസാരിക്കുക എന്ന്.അതിന് എന്നെക്കൊണ്ട് കഴിയില്ല, അതിനു നമ്മൾ പറയുന്ന പോലെ മൂപ്പരെ തന്തെന്റെ വകയല്ലല്ലോ ഇത്, ഏത്.നമ്മളിവിടെ നിന്ന് സംസാരിക്കും, അയാളുടെ മുന്നിൽ നിന്ന് തന്നെ ഞാൻ സംസാരിക്കും.’

‘വിട്ടേക്കൂ നമ്മൾ ഒരു പ്രതിസന്ധി ഘട്ടത്തിലാണല്ലോ,ആരുമായും തല്ലു പിടിക്കാനൊന്നും പോകേണ്ട ‘ നല്ലൊരു കിണ്ണം കാച്ചി ആശ്വസിപ്പിക്കൽ അവതാരകന്റെ വകയായി.
യുദ്ധവിമാനങ്ങളെയും, മിസൈലുകളെയും ഭയന്ന് ജീവനും കയ്യിൽ പിടിച്ച് ബങ്കറിൽ താമസിക്കുമ്പോൾ, മൊബൈൽഫോണിൽ അലറിവിളിക്കുന്ന ആളിനോട് ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് ‘നിന്റെ തന്തയുടെത് അല്ലിത്’ എന്നൊക്കെ പറഞ്ഞ ‘പൊളിയായ’ മലയാളിയോട് പറയുവാൻ ഒന്നുമില്ല. പക്ഷേ മാതൃഭൂമി ന്യൂസിനോട് പറയാൻ ഒന്നുണ്ട്, ‘ഒരു പൊടിക്ക് നിങ്ങൾ അടങ്ങണം’ എന്നതാണത്.

(രജിത് ലീല രവീന്ദ്രൻ)

shortlink

Related Articles

Post Your Comments

Related Articles


Back to top button