KeralaCinemaMollywoodLatest NewsNewsEntertainment

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി സാഗറിന്റെ കനകരാജ്യം വരുന്നു: പ്രതീക്ഷകൾ ഏറെ

തിരുവനന്തപുരം: സത്യം മാത്രമേ ബോധിപ്പിക്കൂ., വീകം എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ശ്രദ്ധേയനായ സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കനകരാജ്യ-ത്തിന് ഫെബ്രുവരി ഇരുപത്തിയഞ്ച് വെള്ളിയാഴ്ച കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വച്ച് തുടക്കമിട്ടു. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ്‌ ഈ ചിത്രം നിർമ്മിക്കുന്നത്.

Also Read:‘സുരക്ഷാ ഗ്യാരണ്ടികൾക്കായുള്ള റഷ്യൻ ആവശ്യം ന്യായം’: എം.എ ബേബി

അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായി നടന്ന ചടങ്ങിൽ നിർമ്മാതാവ് വിനായക അജിത്ത് ഭദ്രദീപം തെളിയിച്ചാണ് തുടക്കമിട്ടത്. വിനായക അജിത്ത് സ്വിച്ചോൺ കർമ്മവും സംവിധായകൻ സാഗറിൻ്റെ പിതാവ് ഹരിക്കുട്ടൻ ഫസ്റ്റ് ക്ലാപ്പും നൽകി.
ഇന്ദ്രൻസ്, ജോളി, ആതിരാ പട്ടേൽ എന്നിവർ പങ്കെടുത്ത രംഗത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്.

യാഥാർഥ്യം സിനിമയാകുമ്പോൾ

രണ്ടു വർഷങ്ങൾക്കു മുൻപ് ആലപ്പുഴയിൽ നടന്ന രണ്ടു സംഭവങ്ങളെ ഏകോപിപ്പിച്ചു കൊണ്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നതെന്ന് സംവിധായകനായ സാഗർ വ്യക്തമാക്കി. തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വാണിജ്യ ഘടകങ്ങളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് അവതരിപ്പിക്കുന്നതെന്ന് സാഗർ പറഞ്ഞു. അതിനനുസരിച്ചുള്ള അഭിനേതാക്കളെയാണ് ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ലൊക്കേഷനും അത്തരത്തിലുള്ളതാണ്. കൊട്ടാരക്കരക്കടുത്തുള്ള ചീരങ്കാവ്, മാറനാട്, എഴുകോൺ, നെടുവത്തൂർ, കുണ്ടറ, ഭാഗങ്ങളിലായിട്ടാണ് ഈ സിനിമയുടെ ചിത്രീകരണം നടക്കുക. ഈ പ്രദേശത്തു നടക്കുന്ന ആദ്യ സിനിമാ ചിത്രീകരണവും ഇതാണ്.

മുരളി ഗോപിയും ,ഇന്ദ്രൻസുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ,കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണിരാജ്, അച്ചുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, രമ്യാ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടണിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരി നാരായണൻ്റെ വരികൾക്ക് അരുൺ മുരളിധരൻ ഈണം പകർന്നിരിക്കുന്നു. അഭിലാഷ് ശങ്കർ ഛായാഗ്രഹണവും അജീഷ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button