Latest NewsNewsIndia

തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മണിപ്പൂരില്‍ സ്‌ഫോടനം: രണ്ടു പേര്‍ മരിച്ചു

ഇംഫാല്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ മണിപ്പൂരിൽ സ്ഫോടനം. ചുരാചാന്ദ്പുര്‍ ജില്ലയിലെ ഒരു വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ആറുവയസുകാരൻ ഉൾപ്പെടെ രണ്ടു പേർ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. മാംഗ്മില്‍ലാല്‍ (6), ലാങ്ങിന്‍സാങ് (22) എന്നിവരാണ് മരിച്ചത്. വീടിന് നേരെ അജ്ഞാതര്‍ ബോംബെറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എന്നാല്‍, ബി.എസ്.എഫ് ക്യാമ്പില്‍ നിന്ന് നാട്ടുകാര്‍ ശേഖരിച്ച ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടുകായിയിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഗ്രനേഡിന്റെ അവശിഷ്ടങ്ങള്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also  :  ഉക്രൈനെതിരെയുള്ള സൈനിക നടപടിയെ തള്ളി റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാർട്ടി

ജനുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഇത്തരമൊരു അക്രമ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ചയും വ്യാഴാഴ്ചയുമായി രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. 60 അംഗ നിയമസഭയിലേക്കു​ള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മാർച്ച് 10-ന് നടക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button