KollamKeralaNattuvarthaLatest NewsNews

ലോ​റി​യി​ൽ നി​ന്നും മ​ദ്യ​ക്കു​പ്പി മോ​ഷ്ടി​ച്ചു : ലോ​റി​ ജീ​വ​ന​ക്കാ​ർ പിടിയിൽ

ലോ​റി ഡ്രൈ​വ​ർ​മാ​രാ​യ പാ​ല​ക്കാ​ട് കൊ​ല്ലം​ങ്കോ​ട് വൈ​യി​ലൂ​ർ തോ​ട്ട​പ്പു​ര ഹൗ​സി​ൽ ശി​വ​കു​മാ​ർ (33), പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ ഉ​ദ​നൂ​ർ ചി​മ്പു​ക്കാ​ട്ട് പാ​ലാ​ട്ടു​കു​ളം ഹൗ​സി​ൽ സോ​മ​ൻ (45) എ​ന്നി​വ​രാ​ണ് പൊലീ​സ് പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ക​രി​ക്കോ​ടു​ള​ള ഗോ​ഡൗ​ണി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ലോ​റി​യി​ൽ നി​ന്നും മ​ദ്യ​ക്കു​പ്പി മോ​ഷ്ടി​ച്ച ലോ​റി​ ജീ​വ​ന​ക്കാ​ർ പൊ​ലീ​സ് പി​ടി​യിൽ. ലോ​റി ഡ്രൈ​വ​ർ​മാ​രാ​യ പാ​ല​ക്കാ​ട് കൊ​ല്ലം​ങ്കോ​ട് വൈ​യി​ലൂ​ർ തോ​ട്ട​പ്പു​ര ഹൗ​സി​ൽ ശി​വ​കു​മാ​ർ (33), പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ ഉ​ദ​നൂ​ർ ചി​മ്പു​ക്കാ​ട്ട് പാ​ലാ​ട്ടു​കു​ളം ഹൗ​സി​ൽ സോ​മ​ൻ (45) എ​ന്നി​വ​രാ​ണ് പൊലീ​സ് പി​ടി​യി​ലാ​യ​ത്.

മ​ദ്യം നി​റ​ച്ച ലോ​ഡു​ക​ൾ സ​മ​യം ക​ഴി​ഞ്ഞാ​ൽ ബി​വ​റേ​ജ​സി​ന്‍റെ ഗോ​ഡൗ​ണി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്യു​ക​യാ​ണ് പ​തി​വ്. ലോ​ഡ് ക​യ​റ്റി വ​ന്ന ലോ​റി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​രു​ന്നു. രാ​വി​ലെ ലോ​റി​യി​ലെ ലോ​ഡു​ക​ൾ ഇ​റ​ക്കി സ്റ്റോ​ക്ക് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ചി​ല കേ​യ്സു​ക​ളി​ൽ മ​ദ്യ​ക്കു​പ്പി​ക​ളി​ൽ കു​റ​വ് ക​ണ്ടെത്തു‌കയായിരുന്നു. ലോ​റി​യി​ലെ ജീ​വ​ന​ക്കാ​ർ മ​ദ്യ​ക്കു​പ്പി​ക​ൾ കാ​ണാ​താ​യ​തി​നെ കു​റി​ച്ച് മ​തി​യാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഗോ​ഡൗ​ണ്‍ മ​നേ​ജ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Read Also : ആറ് നില കെട്ടിടത്തിൽ നിന്ന് വീണ് 12 വയസുകാരന് ദാരുണാന്ത്യം

പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലോ​റി ഡ്രൈ​വ​ർ​മാ​ർ സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​ലേ​ക്ക് ഈ ​മ​ദ്യം മാ​റ്റി​യ​താ​യി ക​ണ്ടെത്തി. ​തു​ട​ർ​ന്ന് ഇ​വ​ർ​ക്കെ​തി​രെ മോ​ഷ​ണ​ത്തി​ന് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ്.​കെ യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​ഐമാ​രാ​യ അ​നീ​ഷ്.​എ.​പി, താ​ഹ​കോ​യ, ജ​യ​ൻ കെ ​സ​ക്ക​റി​യ എ​എ​സ്ഐമാ​രാ​യ പ്ര​കാ​ശ് ച​ന്ദ്ര​ൻ, ജി​ജൂ സി​പി​ഒ സ​ജി​മ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോടതിയിൽ ഹാജരാക്കിയ ശേഷം റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button