KottayamKeralaNattuvarthaLatest NewsNews

റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയില്‍

മൂന്നുതോട് കോയിത്തുരുത്തിയില്‍ റോയി ജോര്‍ജ്ജിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

കോട്ടയം: കിടങ്ങൂരില്‍ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നുതോട് കോയിത്തുരുത്തിയില്‍ റോയി ജോര്‍ജ്ജിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കിടപ്പുമുറിയില്‍ കട്ടിലില്‍ ആയിരുന്നു മൃതദേഹം കിടന്നിരുന്നത്.

Read Also : ചിലരെ മാത്രം തിരഞ്ഞു പിടിച്ച് കൊതുക് കടിയ്ക്കുന്നതിന് കാരണമറിയാം

അയൽവാസികൾ അറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വീട്ടില്‍ ഇദ്ദേഹം തനിച്ചായിരുന്നു താമസം. ഭാര്യ ബീഹാറിലും മകള്‍ ബെംഗളൂരുവിലും ജോലി ചെയ്തു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button