KottayamKeralaNattuvarthaLatest NewsNews

മ​​ണ്ണെ​​ണ്ണ ബോം​​ബെ​​റി​​ഞ്ഞ കേസ് : പ്ര​​തി​​ക​​ളി​​ലൊ​​രാ​​ൾ അറസ്റ്റിൽ

അ​​യാ​​കു​​ടി മേ​​ലേ​​ട​​ത്ത്കു​​ഴു​​പ്പി​​ൽ അ​​നു​​രാ​​ഗി​​നെ​​യാ​​ണ് ക​​ടു​​ത്തു​​രു​​ത്തി പൊ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്

ക​​ടു​​ത്തു​​രു​​ത്തി: മ​​ണ്ണെ​​ണ്ണ ബോം​​ബെ​​റി​​ഞ്ഞ കേസിലെ പ്ര​​തി​​ക​​ളി​​ലൊ​​രാ​​ൾ പിടിയിൽ. അ​​യാ​​കു​​ടി മേ​​ലേ​​ട​​ത്ത്കു​​ഴു​​പ്പി​​ൽ അ​​നു​​രാ​​ഗി​​നെ​​യാ​​ണ് ക​​ടു​​ത്തു​​രു​​ത്തി പൊ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്. ആ​​യാം​​കു​​ടി മം​​ഗ​​ല​​ശ്ശേ​​രി വീ​​ട്ടി​​ല്‍ രാ​​ജ​​പ്പ​​ന്‍റെ വീ​​ടി​​നു നേ​​രെ​​യാ​​ണ് ബോം​​ബ് എ​​റി​​ഞ്ഞ​​ത്.

ക​​ഴി​​ഞ്ഞ ജ​​നു​​വ​​രി 26ന് ​​രാ​​ത്രി 11.30 ഓ​​ടെ​​യാ​​ണ് കേസിനാസ്പദമായ സംഭവം. ഓ​​ട്ടോ ഡ്രൈ​​വ​​റാ​​യ രാ​​ജ​​പ്പ​​ന്‍റെ വീ​​ടി​​ന് നേ​രേ ബി​​യ​​ർ കു​​പ്പി​​യി​​ൽ മ​​ണ്ണെ​​ണ്ണ നി​​റ​​ച്ചു​​ണ്ടാ​​ക്കി​​യ ബോം​​ബ് എറിയുകയായിരുന്നു.

Read Also : ‘ഷവര്‍മ കഴിക്കാന്‍ പുറത്തു വന്നതായിരുന്നു, ഞാന്‍ വിചാരിച്ച് വെടി കൊണ്ട് ഞാന്‍ ഷഹീദ് ആയെന്ന്’: ഔസാഫിന് വിമർശനം

സം​​ഭ​​വ​​ത്തി​​നു​ശേ​​ഷം ഒ​​ളി​​വി​​ൽ പോ​​യ പ്ര​​തി​​യെ ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് പൊ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്. കേ​സി​ലെ ര​​ണ്ടാം പ്ര​​തി​ പൂ​​ഴി​​ക്കോ​​ൽ കു​​ടു​​ന്ത​​ല വീ​​ട്ടി​​ൽ അ​​മ​​ലി​​നെ പി​​ടി​​കൂ​​ടാ​​നു​​ണ്ട്.

ജി​​ല്ലാ പൊ​​ലീ​​സ് മേ​​ധാ​​വി​​ക്ക് ല​​ഭി​​ച്ച ര​​ഹ​​സ്യ വി​​വ​​ര​ത്തി​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ വൈ​​ക്കം ഡി​വൈ​​എ​​സ്​​പി എ.​​ജെ. തോ​​മ​​സി​​ന്‍റെ​​യും, ക​​ടു​​ത്തു​​രു​​ത്തി എ​​സ്എ​​ച്ച്​​ഒ കെ.​​ജെ. തോ​​മ​​സി​​ന്‍റെ​​യും നി​​ര്‍ദേ​​ശാ​​നു​​സ​​ര​​ണം എ​​സ്ഐ വി​​പി​​ന്‍ ച​​ന്ദ്ര​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലുളള സംഘമാണ് പ്ര​തി​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. വൈ​​ക്കം കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ന്‍ഡ് ചെ​​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button